അനീഷ് മേനോൻ
മലയാള ചലച്ചിത്ര നടൻ. 1985-ൽ മലപ്പുറം ജില്ലയിലെ വളാംചേരിയിൽ ജനിച്ചു. കെ പി എ സി നാടകവേദികളിലൂടെയാണ് അനീഷ് മേനോൻ അഭിനയം തുടങ്ങിയത്.
ആയിരത്തോളം നാടകവേദികളിൽ അനീഷ് അഭിനയിച്ചു. ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോയായ "മമ്മൂട്ടി ദ് ബസ്റ്റ് ആക്ടറിലെ മികച്ച പ്രകടനമാണ് അനീഷിനെ സിനിമയിലെത്തിച്ചത്.
2010- ൽ ഇറങ്ങിയ സിബിമലയിൽ ചിത്രമായ അപൂർവ്വ രാഗങ്ങൾ ആയിരുന്നു അനീഷ് മേനോൻ അഭിനയിച്ച ആദ്യ സിനിമ. ആ വർഷം തന്നെ മമ്മൂട്ടിയോടൊപ്പം ബസ്റ്റ് ആക്ടർ എന്ന സിനിമയിലും, മലയാളം,തമിഴ് ഭാഷകളിലായീ ഇറങ്ങിയ ഗ്രാമം എന്ന സിനിമയിലും അഭിനയിച്ചു. 2011-ൽ പിടി കുഞ്ഞുമുഹമ്മദിന്റെ വീരപുത്രൻ എന്ന സിനിമയിൽ അഭിനയിച്ചു. 2013-ൽ ദൃശ്യം എന്ന സിനിമയിൽ മോഹൻലാലിന്റെ ഭാര്യാസഹോദരന്റെ വേഷമാണ് അനീഷിനെ ശ്രദ്ധേയനാക്കിയത്. സുഡാനി ഫ്രം നൈജീരിയ, കായംകുളം കൊച്ചുണ്ണി, ഒടിയൻ.. എന്നിവയുൾപ്പെടെ അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ പരസ്യ ചിത്രങ്ങളിലും അനീഷ് മേനോൻ അഭിനയിച്ചിട്ടുണ്ട്.
അനീഷിന്റെ ഭാര്യ ഐശ്വര്യ, ഒരു മകനാണൂള്ളത്. പേര് ആര്യൻ.