ദൃശ്യം
സാധാരണക്കാരനായ ഒരു നാട്ടിൻപുറത്തുകാരൻ, ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചവനെ അബദ്ധത്തിൽ കൊന്ന തൻ്റെ മകളെയും കുടുംബത്തെയും രക്ഷിക്കാൻ, അസാധരണമാം വിധം സമർത്ഥമായി ഒരു കഥ മെനഞ്ഞ് നിരപരാധിത്വം സ്ഥാപിക്കുന്നതും പോലീസിനെ പ്രതിരോധിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
Actors & Characters
Actors | Character |
---|---|
ജോർജ്ജുകുട്ടി | |
റാണി | |
അഞ്ജു | |
അനു | |
ഐ ജി ഗീതാപ്രഭാകർ | |
കോണ്സ്റ്റബിൾ സഹദേവൻ | |
പ്രഭാകർ | |
വരുൺ | |
എസ് ഐ സുരേഷ് ബാബു | |
ഹെഡ് കോൺസ്റ്റബിൾ മാധവൻ | |
കോയ | |
റാണിയുടെ അച്ഛൻ | |
റാണിയുടെ അമ്മ | |
രാജേഷ് | |
മോനിച്ചൻ | |
ബസ് കണ്ടക്ടർ മുരളി | |
കെ എസ് ആർ ടി സി ബസ് കണ്ടക്ടർ | |
പ്രൊജക്ടർ ഓപ്പറേറ്റർ | |
സോമൻ | |
സ്കൂൾ പ്രിൻസിപ്പാൾ | |
ഹോട്ടലുടമ | |
വരുണിന്റെ സുഹൃത്ത് | |
പോലീസ് സബ്ബ് ഇൻസ്പെക്റ്റർ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ആന്റണി പെരുമ്പാവൂർ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ജനപ്രീതിയാർജ്ജിച്ച ചിത്രം | 2 013 |
കഥ സംഗ്രഹം
2021 ഫെബ്രുവരി 19 ന് ദൃശ്യം 2 എന്ന പേരിൽ ഈ സിനിമയുടെ രണ്ടാം ഭാഗം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു
ജോർജ്കുട്ടി (മോഹൻലാൽ) രാജാക്കാട്ട് കേബിൾ ടിവി സർവീസ് നടത്തുന്നു. സഹായിയായി മോനിച്ചനുമുണ്ട് (നീരജ് മാധവ്). പരിശ്രമശാലിയും ബുദ്ധിമാനുമാണ് ജോർജ്കുട്ടി. രാത്രിയിൽ ഓഫീസിലിരുന്ന് സിനിമ കാണുന്നതാണ് അയാളുടെ പ്രധാന വിനോദം. ഭാര്യ റാണിക്കും (മീന) മക്കളായ, പന്ത്രണ്ടാം ക്ലാസുകാരി അഞ്ജുവിനും (അൻസിബ) ആറാം ക്ലാസുകാരി അനുവിനും (എസ്തർ അനിൽ) ഒപ്പം ചെറുതെങ്കിലും സന്തോഷകരമായ ജീവിതമാണയാളുടേത്.
രാജാക്കാട് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ സഹദേവൻ (കലാഭവൻ ഷാജോൺ) കൈയൂക്കിൻ്റെയും കൈക്കൂലിയുടെയും ആളാണ്. പുതിയ പോലീസ് സ്റ്റേഷൻ്റെ പണി നടത്തുന്ന കോൺട്രാക്ടർ സോമനും ചായക്കടക്കാരൻ സുലൈമാനും (കോഴിക്കോട് നാരായണൻ നായർ) ഒക്കെ അയാളുടെ പ്രവൃത്തികൾ കാരണം ബുദ്ധിമുട്ടിലാണ്. അതിൻ്റെ പേരിൽ തന്നോട് തർക്കിക്കാറുള്ള ജോർജ്കുട്ടിയോട് അയാൾക്ക് ചെറിയ തോതിൽ ശത്രുതയുമുണ്ട്.
സ്കൂളിൽ നിന്ന് നേച്ചർ ക്ലബിൻ്റെ പരിപാടിക്ക് തേക്കടിയിൽ പോയി വന്ന അഞ്ജു, ഒരു ഐ ജി യുടെ മകൻ ഫോട്ടോ എടുത്തും മറ്റും ശല്യപ്പെടുത്തിയ കാര്യം പറയുന്നു. ജോർജ്കുട്ടി അതൊന്നും കാര്യമാക്കുന്നില്ല
ശാന്തമായിപ്പോകുന്ന ജോർജ്കുട്ടിയുടെയും കുടുംബത്തിൻ്റെയും ജീവിതം ആഗസ്റ്റ് രണ്ടാം തീയതി അപ്രതീക്ഷിതമായി ആശങ്കയും ഭയവും നിറഞ്ഞതാവുന്നു. അന്ന് വൈകുന്നേരം ഐജി ഗീത പ്രഭാകറിൻ്റെ (ആശാ ശരത്) മകനായ വരുൺ (റോഷൻ ബഷീർ) വഴിയിൽ വച്ച് അഞ്ജുവിനെ, അവൻ മൈാബൈലിലെടുത്ത ചില അവളുടെ ചില അശ്ലീല ചിത്രങ്ങൾ കാണിച്ച്, അതു പുറത്താക്കാതിരിക്കാൻ അന്നു രാത്രി വീട്ടിനു പുറത്തു വരണമെന്നു പറയുന്നു.
രാത്രി വീട്ടിലെ വിറകുപുരയിലെത്തുന്ന വരുണിനോട് തന്നെ ഉപദ്രവിക്കരുതെന്ന് അഞ്ജു കെഞ്ചുന്നു. ശബ്ദം കേട്ടെത്തിയ റാണിയും കാര്യം മനസ്സിലാക്കി തൻ്റെ മോളെ വെറുതെ വിടാൻ അപേക്ഷിക്കുന്നു. അവൻ, പക്ഷേ, വിടാനുള്ള ഭാവമില്ല. ഒരു തടിക്കഷണം കൊണ്ട് അഞ്ജു അവൻ്റെ തലയ്ക്കടിക്കുന്നു. അടിയേറ്റ് അവൻ മരിക്കുന്നു. പരിഭ്രാന്തരായ റാണിയും അഞ്ജുവും ചേർന്ന് മൃതദേഹം ചാക്കിലാക്കി കമ്പോസ്റ്റ് കുഴിയിലിട്ടു മൂടുന്നു. ആഗസ്റ്റ് മൂന്നിന് അതിരാവിലെ രാവിലെ വീട്ടിലെത്തിയ ജോർജുകുട്ടിയോട് അവർ കാര്യങ്ങൾ പറയുന്നു.
വിറകുപുരയിൽ നിന്ന് വരുണിൻ്റെ കാറിന്റെ കീയും സിംകാർഡും ലഭിക്കുന്നു. വീട്ടിൽ ആരുമില്ല എന്നു തോന്നിക്കും വിധം വീടടച്ചിരിക്കാൻ റാണിയോടും കുട്ടികളോടും പറഞ്ഞിട്ട് ജോർജ്കുട്ടി വരുണിൻ്റെ കാറ് തേടിപ്പോകുന്നു. കാറുമായിപ്പോകുന്ന ജോർജ്കുട്ടിയെ അടുത്തുള്ള വീട്ടുകാരനും അവിടെ പാസ്പോർട്ട് വെരിഫിക്കേഷനു വന്ന സഹദേവനും ശ്രദ്ധിക്കുന്നു.
തൊടുപുഴയിലെത്തുന്ന ജോർജ് കുട്ടി വരുണിൻ്റെ ഫോണിലെ സിം കാർഡ് ഒരു പഴയ ഫോണിലിട്ട് അത് ഒരു അന്യസംസ്ഥാന ലോറിയിൽ ഉപേക്ഷിക്കുന്നു. പിന്നെ വരുണിൻ്റെ കാറ് അടുത്തുള്ള പാറമടയിലെ കയത്തിലേക്ക് തള്ളിയിറക്കുന്നു.
ജോർജ്കുട്ടിയും കുടുംബവും പിറ്റേന്ന്, ആഗസ്റ്റ് നാലിന്, അതിരാവിലെ തൊടുപുഴയ്ക്ക് പുറപ്പെടുന്നു പാറേപ്പള്ളിയിൽ ധ്യാനത്തിനു പോകുന്നു എന്ന രീതിയിലാണ് അവരുടെ യാത്ര.
ഇതിനിടയിൽ വരുണിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. വരുണിൻ്റെ കാർ പാറമടയിൽ നിന്നു കണ്ടെടുക്കുന്നു. ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ വരുൺ രാജാക്കാടുണ്ടായിരുന്നു എന്നറിയുന്ന പോലീസ് അവിടെ അന്വേഷണം തുടങ്ങുന്നു. കാറിൻ്റെ പടം കാണുന്ന സഹദേവൻ, അത് ജോർജ്കുട്ടി ഓടിച്ചു പോയ കാറാണെന്ന് സംശയിക്കുന്നു. അയാളെ കുടുക്കാൻ ഒരവസരം കിട്ടിയതിൽ സഹദേവൻ സന്തോഷിക്കുന്നു. എന്നാൽ, ജോർജ്കുട്ടിയാണോ കാറു കൊണ്ടുപോയത് എന്നുറപ്പില്ലെന്ന്, സഹദേവൻ പോലീസ് വെരിഫിക്കേഷനു പോയ വീടിൻ്റെ ഉടമ പറയുന്നു.
പേടിക്കരുതെന്നും പൊലീസ് ചോദിച്ചാൽ ആഗസ്റ്റ് രണ്ടിന് പാറേപ്പള്ളിയിൽ ധ്യാനത്തിനു പോയെന്നും മൂന്നിനു രാത്രി മടങ്ങിയെന്നും പറയണമെന്നും ജോർജ്കുട്ടി റാണിയോടും മക്കളോടും പറയുന്നു. പിന്നെ ആ രണ്ടു ദിവസം നടന്നതെന്ന രീതിയിൽ പറയേണ്ട സംഭവങ്ങളും പറഞ്ഞു പഠിപ്പിക്കുന്നു.
നേച്ചർ ക്യാമ്പിൽ വരുണിനൊപ്പം പങ്കെടുത്തവരിൽ അഞ്ജുവും ഉണ്ടെന്ന് അറിവു കിട്ടിയതിനെത്തുടർന്ന് പോലീസ് സ്കൂളിലെത്തി അവളെ ചോദ്യം ചെയ്യുന്നു. എന്നാൽ കുടുംബത്തോടൊപ്പം ധ്യാനത്തിനു പോയ കഥയാണ് അഞ്ജു പറയുന്നത്. വീട്ടിലെത്തിയ പോലീസിനോട് ജോർജുകുട്ടിയും റാണിയും അതേ കഥ തന്നെ പറയുന്നു. ജോർജ് കുട്ടി ആഗസ്റ്റ് രണ്ടാം തീയതിയിലെ ബസ് ടിക്കറ്റുകൾ, സിനിമാ ടിക്കറ്റുകൾ, റെസ്റ്റോറൻ്റ് ബില്ലുകൾ എന്നിവ തെളിവായി കാണിക്കുന്നു.
.
ഗീത പ്രഭാകർ തെളിവുകളൊക്കെ വ്യാജമാണെന്നു വാദിക്കുന്നു. അവരുടെ നിർദ്ദേശപ്രകാരം, പോലീസ് വിളിച്ച് പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്യുമ്പോഴും ജോർജുകുട്ടിയും റാണിയും മക്കളും പതറാതെ ഒരു പോലെയുള്ള കാര്യങ്ങൾ പറഞ്ഞ് പിടിച്ചു നില്ക്കുന്നതോടെ പോലീസും ഗീതയും ചിന്താക്കുഴപ്പത്തിലാകുന്നു.
തുടർന്ന്, ജോർജുകുട്ടി പറഞ്ഞ സംഭവങ്ങളിലെ ദൃക്സാക്ഷികളായ സുലൈമാൻ, ആഗസ്റ്റ് രണ്ടിനു താമസിച്ചെന്നു ജോർജുകുട്ടി പറഞ്ഞ ലോഡ്ജിൻ്റെ മാനേജർ, ബസ് കണ്ടക്ടർ, മോനച്ചൻ, തിയറ്ററിലെ പ്രോജക്ടർ ഓപ്പറേറ്റർ ഇവരോടെല്ലാം സംസാരിക്കുന്നു. സുലൈമാനും മോനച്ചനും, ജോർജ്കുട്ടിയും കുടുംബവും ആഗസ്റ്റ് രണ്ടിന് ധ്യാനത്തിനു പോയെന്നും മറ്റുള്ളവർ രണ്ടാം തീയതി അയാളെയും കുടുംബത്തെയും കണ്ടെന്നും പറയുന്നു.
എന്നാൽ ജോർജുകുട്ടിയും കുടുംബവും ആഗസ്റ്റ് അഞ്ചിന് തിരികെ വന്ന ബസിലെ കണ്ടക്ടറുടെ മൊഴി നിർണായകമാവുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
Costumer | Actors |
---|---|
Video & Shooting
സംഗീത വിഭാഗം
ഗിറ്റാർ | |
ഗിറ്റാർ | |
വയലിൻ | |
വയലിൻ | |
വയലിൻ | |
വയലിൻ | |
വയലിൻ | |
വയലിൻ | |
വിയോള | |
വിയോള | |
വിയോള | |
വിയോള | |
വിയോള | |
വിയോള |
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
മാരിവിൽ കുട നീർത്തും |
സന്തോഷ് വർമ്മ | വിനു തോമസ് | നജിം അർഷാദ് |
2 |
നിഴലേ നിഴലേ എവിടെ |
സന്തോഷ് വർമ്മ | അനിൽ ജോൺസൺ | അനൂപ് ജി കൃഷ്ണന് |
3 |
നിഴലേ നിഴലേ |
സന്തോഷ് വർമ്മ | അനിൽ ജോൺസൺ | വിജയ് യേശുദാസ് |
Attachment | Size |
---|---|
Drishyam-m3db3.jpg | 81.3 KB |
Contributors | Contribution |
---|---|
Info about Jinu Ben as dubbing artist |