ഫ്രാൻസിസ് ടി എസ്

Francis T S
ഫ്രാൻസിസ് സെബാസ്റ്റ്യൻ, സ്ട്രിംഗ്സ്,

കഴിഞ്ഞ 38 വർഷമായി വയലിനിൽ നാദവിസ്മയം തീർക്കുന്നു. മലയാളഗാനശാഖയിലെ പ്രതിഭാധനന്മാരായ സംഗീതസംവിധായകരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, ഇളയരാജ, എ ആർ റഹ്മാൻ, യേശുദാസ്, പി ജയചന്ദ്രൻ, കെ എസ് ചിത്ര, ഹരിഹരൻ, ശ്രേയ ഘോഷൽ, എം ജി ശ്രീകുമാർ, ശങ്കർ മഹാദേവൻ, പി സുശീല, എസ് ജാനകി എന്നിവരോടൊപ്പം നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും പങ്കെടുത്തിട്ടുണ്ട്.

കേരള സർവകലാശാലാ യുവജനോത്സവത്തിൽ വെസ്റ്റേൺ വയലിൻ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. പത്ത് വർഷത്തോളം ബംഗ്ലൂർ സ്കൂൾ ഓഫ് മ്യൂസിക്കിൽ വെസ്റ്റേൺ വയലിൻ വിഭാഗത്തിൽ പ്രവർത്തിച്ചു. ഹോളണ്ട് ഓർക്കസ്റ്റ്രയിൽ വയലിനിസ്റ്റ് ആയിരുന്നു.

കഴിഞ്ഞ 15 വർഷമായി കൊച്ചിൻ ആർട്ട്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ അധ്യാപകനാണു.