ഗാനമേ തന്നു നീ

ഗാനമേ തന്നു നീ തീരാമധുരം
വർഷമായ് പ്രാണനിൽ പെയ്യും മധുരം
കാത്തു ഞാൻ വരമായ്
ഇനി നാം ചേരും ഈ നിമിഷം
ഗാനമേ തന്നു നീ തീരാമധുരം

നീയോർമ്മതൻ തീരങ്ങളിൽ 
അനുഭൂതിയായ് ഇന്നുമൊഴുകി
നിൻ സൗരഭം മായാതെന്നും
ഇടനെഞ്ചിലായ് ഞാൻ നിന്നെ കരുതി
ഏതോ ഇരുളിൽ ചേതോഹരമായ്
നിറദീപംപോലെ തെളിയുന്നു നീ
തെളിയുന്നു നീ...

ഏകാന്തം എൻ രാവുകൾ
തേടും നിലാവേ വരൂ
നോവേറുമീ വേളകൾ
മായുന്നൊരീണം തരൂ
അകമേ പകരൂ ഉയിരായ് 
ഇനി നീ കിനാവാഭയം
ഗാനമേ തന്നു നീ തീരാമധുരം
ഇനി നാം ചേരും ഈ നിമിഷം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ganame thannu nee