ആവണി മൽഹാർ
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്ററായ എം സത്യന്റെയും മുൻ അദ്ധ്യാപികയായ രജിതയുടെയും മകളായി കോഴിക്കോട് ജനിച്ചു. തട്ടുംപുറത്ത് അച്യുതൻ എന്ന സിനിമയിൽ സുധീപ് കുമാറിനോടും മഞ്ജരിയോടുമൊപ്പം " മംഗളകാരക.... എന്ന ഗാനം പാടിക്കൊണ്ടാണ് ആവണി സിനിമാ സംഗീതലോകത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. അതിനുശേഷം അഫ്സൽ യുസഫിന്റെ സംഗീതത്തിൽ എന്നോട് പറ ഐ ലവ് യൂന്ന് എന്ന ചിത്രത്തിലാണ് പാടിയത്. തുടർന്ന് കപ്പേള, ദേര ഡയറീസ്, ജനഗണമന, കുമാരി എന്നീ ചിത്രങ്ങളിലും ആവണി ഗാനങ്ങൾ ആലപിച്ചു. കുമാരിയിലെ "മന്ദാരപ്പൂവേ... എന്ന ഗാനം ഗാനാസ്വാദകർക്കിടയിൽ തരംഗമായി.
മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി ഭാഷകളിലെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ലിറ്റിൽ മിസ്സ് റാവുത്തർ എന്ന മലയാള സിനിമയിലാണ് ബംഗാളി ഗാനം ആലപിച്ചത്. സാൽമൺ' എന്ന ത്രീഡി തെലുങ്ക് ചിത്രം, ആമുഖം, നൈറ എന്നീ തമിഴ് ചിത്രങ്ങൾ എന്നിവയിലാണ് ആവണി പിന്നണി പാടിയിട്ടുണ്ട്. കെമിക്കൽ എഞ്ചിനീയറിംഗിൽ എംടെക് ബിരുദധാരിയാണ് ആവണി മൽഹാർ