4 ഇയേഴ്സ്
എൻജിനീയറിംങ്ങ് കോളേജ് പഠനകാലത്തിനിടെ പ്രണയിതാക്കളായ ഗായത്രിയും വിശാലും എന്തോ കാരണം കൊണ്ട് ഇടക്ക് പിരിയുന്നു എന്നാലും കോളേജ് പഠനകാലത്തിന്റെ അവസാന ദിവസം അവർ പരസ്പരം യാത്ര ചോദിച്ച് പിരിയാമെന്നു തീരുമാനിച്ച് വീണ്ടും കോളേജിലെത്തുന്നു.
Actors & Characters
Actors | Character |
---|---|
വിശാൽ | |
ഗായത്രി |
Main Crew
കഥ സംഗ്രഹം
*പാസഞ്ചർ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് എത്തിയ രഞ്ചിത്ത് ശങ്കറിന്റെ പതിനാലാമത് ചിത്രമാണ് 4 years.
* 2020 ൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം കോവിഡ് കാരണം പല തവണ ചിത്രീകരണം നീണ്ടുപോവുകയായിരുന്നു.
* അഡാർ ലൗവ് എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം ഹിന്ദിയിൽ ശ്രീദേവിയുടെ ബയോപിക്കായ ശ്രീദേവി ബംഗ്ലാവിലാണ് പ്രിയ വാര്യർ അഭിനയിച്ചത്.
* നോൺസെൻസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ സർജുനോ ഖാലിദിന്റെ ഏഴാമത്തെ ചിത്രമാണ് 4 years, തമിഴിൽ വിക്രത്തിനോടപ്പം കോബ്ര എന്ന സിനിമയിൽ വേഷമിട്ട താരത്തിന്റെതായി 6 ലധികം ചിത്രങ്ങളാണ് 2023 ൽ നിർമാണത്തിലുള്ളത്.
എൻജിനീയിറിംഗ് കോളേജിലെ പഠന കാലത്തിനിടെ പ്രണയബദ്ധരായ വിശാലും (സർജുൻ ഖാലിദ് ) ഗായത്രി ( പ്രിയ വാര്യർ ) യും എന്തോ കാരണം കൊണ്ട് പ്രേമബന്ധത്തിൽ നിന്ന് പരസ്പരം വിട്ടു നിൽക്കുകയാണ്. കോളേജിലെ അവസാന ദിവസത്തിൽ പോലും പരസ്പരം കാണാതിരിക്കാൻ ഇരുവരും ശ്രമിക്കുന്നുവെങ്കിലും അതിന് മനസ്സനുവദിക്കുന്നില്ല രാത്രിയിൽ കോളേജ് ഹോസ്റ്റലിന്റെ പുറത്തെത്തിയ വിശാലുമായി ഗായത്രി വീണ്ടും കാണുന്നു എങ്കിലും പഴയ ഓർമകളെല്ലാം മായിച്ച് കളയാനായി ഫോട്ടോ പോലും സൂക്ഷിക്കരുതെന്നാണ് ഗായത്രി അവനോട് ആവശ്യപ്പെടുന്നത്. അവൻ ഫോണിലെ ഫോട്ടോകൾ മായിച്ച് കളയുന്നു. ഒരു ചുംബനം ആവശ്യപ്പട്ട അവന് നിബന്ധനകളോടെ ഒരു ആലിംഗനം മാത്രമാണ് അവൾ അനുവദിക്കുന്നത്.
മനസ്സിൽ പ്രണയം നിറഞ്ഞു നിൽക്കുന്ന ഇരുവരും പക്ഷെ, വേർപിരിയുന്ന സമയത്തും വാക്ചാതുരിയിലൂടെയാണ് പരസ്പരം ദുഃഖവും പ്രണയവും ഈഗോയും പ്രകടിപ്പിക്കുന്നത്. പിറ്റേന്ന് വീട്ടിൽ പോകാനായി ഇറങ്ങുന്ന ഗായത്രിക്ക് താൻ പഠിച്ച കോളേജ് ഒരിക്കൽ കൂടി കാണണമെന്ന് തോന്നി. വിശാലും യാദൃശ്ചികമെന്നോണം കോളേജിൽ എത്തുന്നു. അവിടെ വച്ച് അവളെ കണ്ട അവനോട് സുഹൃത്ത് പറയുന്നു "ഒരു സോറി പറഞ്ഞാൽ തീരുന്ന പ്രശ്നമാണന്നല്ലെ നീ പറഞ്ഞെ, എന്നാൽ പോയി പറയടാ ". വിശാൽ ഗായത്രിയെ പിന്തുടർന്ന് സംസാരിക്കുവാൻ ശ്രമിക്കുന്നുവെങ്കിലും അത് വീണ്ടും ഉടക്കിലാണ് പരിണമിക്കുന്നത്. മടങ്ങുവാനായി കോളേജ് ഗേറ്റ് വരെ എത്തിയ വിശാൽ അവൾ സമ്മാനിച്ച കീ ചെയിൻ കണ്ട് തിരിച്ച് ലേഡീസ് ഹോസ്റ്റലിൽ ഓട്ടോയിൽ യാത്രക്കൊരുങ്ങി നിന്ന ഗായത്രിയെ ചെന്നു കാണുന്നു. ഏതായാലും പിരിയുകയല്ലേ അവസാനമായി എന്റെ കൂടെ ബൈക്കിൽ കോളേജ് ജംഗ്ഷൻ വരെ വന്നു കൂടെ എന്ന് അഭ്യർത്ഥിക്കുന്നു. അവനോട് എന്നും സ്നേഹം മാത്രമുള്ള അവൾ സമ്മതിക്കുന്നു. ബൈക്ക് യാത്രക്ക് മഴ അൽപ്പനേരം തടസ്സമാകുമ്പോൾ കോളേജ് വരാന്തയിലൂടെ, അവർ നടന്നു തീർത്ത വഴികളിലൂടെ ഒരിക്കൽക്കൂടി ഒരുമിച്ചു നടക്കുന്നു. ഈ നിമിഷങ്ങൾ, ചേർന്നിരുന്ന് പറഞ്ഞ തീരാത്ത വിശേഷങ്ങളിലേക്ക് അവരെ വീണ്ടും കൂട്ടി കൊണ്ടുപോവുന്നു. ബസ്റ്റോപ്പിൽ അവളെ കൊണ്ടു വിട്ട വിശാൽ പിന്നെയും എന്തോ കൈമോശം വന്ന പോലെ അവിടെ തന്നെ നിൽക്കുന്നു, കൂട്ടുകാരി പോയി കഴിഞ്ഞും പോകാതെ നിൽക്കുന്ന അവളുടെ അരികത്തേക്ക് അവൻ ഓടിയെത്തുന്നു.. ബസ് വന്നാൽ ഇപ്പോൾ തന്നെ പോകുമെന്ന പറയുന്ന അവളോട് "വിശക്കുന്നുണ്ടോ ?" എന്നാണ് അവൻ ചോദിക്കുന്നത്. പിന്നെ അവസാനമായി താൻ വച്ചുണ്ടാക്കിയ ആഹാരം കഴിക്കാൻ തന്റെ റൂമിലേക്ക് അവളെ അവൻ ക്ഷണിക്കുന്നു. അവൻ തന്നിൽ നിന്ന് പിരിഞ്ഞ് പോവുന്നത് കണ്ണീരോടെ അല്ലാതെ ഒരു നിമിഷം പോലും ഓർക്കാൻ കഴിയാതിരുന്ന അവൾ സമ്മതിക്കുന്നു. അവന്റെ താമസ സ്ഥലത്ത് സ്വാദിഷ്ടമായ ഭക്ഷണമുണ്ടാക്കി കൊടുത്ത അവൻ അവളോട് താൻ വീട്ടിൽ കൊണ്ടുപോയി വിടാമെന്നും കുറച്ച് നേരം തന്റെ കൂടെ ഇരിക്കൂ എന്നും ആവശ്യപ്പെടുന്നു. അവന്റെ പാട്ടും ചിരിയും തമാശകളുമായി അൽപ്പനേരം കൂടി.. വീണ്ടും യാത്ര പറച്ചിലിന്റെ സമയമായി.. പുറത്തേക്കിറങ്ങിയ വിശാലിനെ തടഞ്ഞു നിർത്തി ഗായത്രി, അവനെ ഗാഢമായി പുണർന്നു ചുംബിക്കുന്നു. പരസ്പരം ചുംബനങ്ങൾ കൈമാറിയ അവർ എല്ലാം മറന്ന് ഒരേ ശരീരമായി അലിഞ്ഞുചേരുന്നു.
അവനോട് പരാജയപ്പെട്ട പരിക്ഷകൾ ഒന്നും എഴുതേണ്ടന്നും പാട്ടും സിനിമയുമായി മുന്നോട്ട് പോകാനും അവൾ ഉപദേശിക്കുന്നു. അവൻ എതിർക്കുന്നു. പിരിയാൻ തീരുമാനിച്ചതെന്തിനാണന്ന് അവർ പരസ്പരം ചോദിക്കുന്നു.. അവന്റെ മുൻകോപവും ലക്ഷ്യമില്ലാത്ത ജീവിതവും എല്ലാ പ്രശ്നങ്ങളിലും ചെന്ന് തലയിടുന്ന സ്വഭാവുമാണ് തന്റെ പ്രശ്നമെന്ന് അവൾ പറയുമ്പോൾ അവൻ അവളെ കുറ്റപെടുത്തി വായിൽ തോന്നിയതൊക്കെ പറയുന്നു. അവൾ കണ്ണീരോടെ അവിടെ നിന്ന് ഇറങ്ങുന്നു