പ്രിയ വാര്യർ

Priya Warier
Date of Birth: 
Thursday, 28 October, 1999
പ്രിയ പ്രകാശ് വാര്യർ
ആലപിച്ച ഗാനങ്ങൾ: 1

പ്രകാശ് വാര്യരുടെയും പ്രീത വാര്യരുടെയും മകളായി തൃശ്ശൂർ ജില്ലയിലെ പൂങ്കുന്നത്ത് ജനിച്ചു. തൃശ്ശൂർ വിമല കോളേജിൽ നിന്നും കോമേഴ്സിൽ ബിരുദം നേടിയിട്ടുണ്ട്. ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചുകൊണ്ടാണ് പ്രിയ വാര്യർ അഭിനയരംഗത്തേയ്ക്കെത്തുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലൂടെയാണ് പ്രിയ സിനിമാഭിനയരംഗത്ത് തുടക്കംകുറിയ്ക്കുന്നത്.

ഒരു അഡാർ ലൗ ചിത്രത്തിലെ " മാണിക്യ മലരായ പൂവി... എന്ന ഗാനരംഗത്തിലെ പ്രിയയുടെ എക്സ്പ്രഷനുകൾ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും ഓൺലൈൻ മാദ്ധുമങ്ങളിലൂടെ വൈറലാകുകയും ചെയ്തു. അതോടെ പ്രിയ വാര്യർ പ്രശസ്തിയിലേയ്ക്കുയർന്നു. തുടർന്ന് മലയാളത്തിൽ ആറിലധികം സിനിമകളിൽ നായികയായി. കൂടാതെ തെലുങ്ക്, തമിഴ് ചിത്രങ്ങളിലും പ്രിയ വാര്യർ നായികയായി അഭിനയിച്ചു. സിനിമകൾ കൂടാതെ മോഡലിംഗ് രംഗത്തും പ്രിയ സജീവമാണ്.