ഒമർ ലുലു
1984 ഒക്റ്റോബർ 30 -ന് തൃശ്ശൂൂരിൽ ജനിച്ചു. ചൂണ്ടലിലെ De-Paul സ്ക്കൂളിലായിരുന്നു ഒമറിൻറെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം അക്കിക്കാവ് Royal College of Engineering and Technology യിൽ നിന്നും ബിരുദം നേടി. കോളേജ് പഠനകാലത്ത് അദ്ദേഹം ഷോർട്ട് ഫിലിമുകൾ ചെയ്തിരുന്നു. പഠനത്തിനുശേഷം ഒമർ കുറച്ചുകാലം ഒരു കൺസ്റ്റ്രക്ഷൻ കമ്പനി നടത്തിപ്പോന്നു. അപ്പോഴും സിനിമാ സ്വപ്നങ്ങൾ ഉള്ളിൽ സൂക്ഷിച്ചിരുന്ന അദ്ദേഹം താമസിയാതെ സിനിമാമേഖലയിലേയ്ക്ക് തന്നെ പ്രവേശിച്ചു.
2016 -ൽ ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയ്ക്ക് കഥ, തിരക്കഥ എന്നിവ രചിച്ച് സംവിധാനം ചെയ്തുകൊണ്ടാണ് ഒമർ ലുലു സിനിമയിൽ തുടക്കംകുറിയ്ക്കുന്നത്. സാമ്പത്തിക വിജയം നേടിയ ആ ചിത്രത്തിനുശേഷം അദ്ദേഹം ചങ്ക്‌സ്, ഒരു അഡാർ ലവ്, ധമാക്ക എന്നീ സിനിമകൾ സംവിധാനം ചെയ്തു. സിനിമകൾ കൂടാതെ മ്യൂസിക്ക് ആൽബങ്ങളും ഒമർ ലുലു ചെയ്തിട്ടുണ്ട്
ഒമർ ലുലുവിന്റെ ഭാര്യ റിൻഷി, മക്കൾ ഇഷാൻ ഉൽ ഒമർ, ഐറിൻ ഒമർ.