നീ മഴവില്ലു പോലെൻ

നീ മഴവില്ലുപോലെൻ 
മിഴിയോരം വിരിയവേ...
ഹൃദയങ്ങൾ തേടുന്ന വർണങ്ങൾ കണ്ടേ...
ഈ തണലുകൾ തേടി നമ്മൾ 
അണയുന്നൊരു പാതയിൽ...
ഒഴുകുന്നൊരു കാറ്റായ് നീയെന്നിൽ വരവായ്...
പതിയേ എൻ കൈകോർത്ത് 
ചേർന്ന് നിൽക്കുമഴകായ്... 
തളരുമ്പോൾ തണലേകാനെന്നും കൂട്ടായ്...
ധിംധിം തനന ധിം തനനന 
തന ധിംധിം തനന ധിം തനനന 

നീ മഴവില്ലുപോലെൻ 
മിഴിയോരം വിരിയവേ...
ഹൃദയങ്ങൾ തേടുന്ന വർണങ്ങൾ കണ്ടേ... 

പുലരിയിലുടരേ... 
ഇളവെയിലൊളിയായെൻ...
ആകാശക്കോണിൽ വിരിയും മോഹമേ...
ചിറകുകളണിയും... 
വിൺമേഘം പോലേ...
ഒരു തെന്നൽ തേരിൽ പാറും മോഹമേ... 
പായുന്നേതോ ദൂരങ്ങളിൽ... 
മായാ വേഗ കാറ്റുപോലെ നീ...
കാണാത്ത തീരങ്ങൾ തേടും കണ്ണിൽ...
വിസ്മയങ്ങൾ തിളങ്ങീ...

ഒരു താരകമായ്... 
ഇരുളാർന്ന രാവിൽ....
നിറ ദീപം പോലേ തെളിയും കനവേ...
ഇതുവരെയൊരു നാൾ... 
പറയാത്തൊരു വാക്കിൻ...
മധുരം നിൻ ചുണ്ടിൽ ചിരിയായ് വിടരൂ...
ഏതോ കാലം മുൻപേയുള്ളിൽ...
തേടി നിന്നെ പ്രിയസ്വപ്നമേ.... 
ഒന്നായി ജന്മങ്ങൾ തോറും നമ്മൾ...
നെഞ്ചിനുള്ളിലരികേ....
ധിംധിം തനന ധിം തനനന 
തന ധിംധിം തനന ധിം തനനന 

നീ മഴവില്ലുപോലെൻ 
മിഴിയോരം വിരിയവേ...
ഹൃദയങ്ങൾ തേടുന്ന വർണങ്ങൾ കണ്ടേ...
ഈ തണലുകൾ തേടി നമ്മൾ 
അണയുന്നൊരു പാതയിൽ...
ഒഴുകുന്നൊരു കാറ്റായ് നീയെന്നിൽ വരവായ്...
പതിയേ എൻ കൈകോർത്ത് 
ചേർന്ന് നിൽക്കുമഴകായ്... 
തളരുമ്പോൾ തണലേകാനെന്നും കൂട്ടായ്...
ധിംധിം തനന ധിം തനനന 
തന ധിംധിം തനന ധിം തനനന 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nee Mazhavillu Polen