ശ്രീനിവാസ്
1959 നവംബർ ഏഴിന് , തമിഴ്നാട്ടിലെ ഒരു അയ്യങ്കാർ കുടുംബത്തിൽ ജനിച്ച ശ്രീനിവാസ് തന്റെ ബാല്യകാലം ചിലവഴിച്ചത് തിരുവനന്തപുരത്താണ്. ശെമ്മാങ്കുടി, എം ഡി രാമനാഥൻ, കിഷോർ കുമർ, ആർ ഡി ബർമ്മൻ തുടങ്ങിയവരുടെ ഗാനങ്ങൾ ചെറുപ്പകാലം മുതൽ കേട്ടുതുടങ്ങിയ ശ്രീനിവാസ് , 10 വർഷത്തോളം കെമിക്കൽ എഞ്ചിനീയറായി ജോലി നോക്കിയതിനു ശേഷം സംഗീതത്തിലേക്ക് തിരിച്ചെത്തി. തമിഴ് , മലയാളം തെലുങ്കു, കന്നട ഭാഷകളിലായി 2000 ലേറെ ഗാനങ്ങൾ ആലപിച്ചിട്ടുള്ള ശ്രീനിവാസ് ഒരു സംഗീതസംവിധായകൻ കൂടിയാണ്. തമിഴിൽ ‘നമ്മവർ’ എന്ന സിനിമയിൽ മഹേഷിന്റെ സംഗീതസംവിധാനത്തിൽ തമിഴിൽ ആദ്യമായി പാടിത്തുടങ്ങിയ ശ്രീനിവാസ്, എ ആർ റഹ്മാന്റെ ‘മിൻസാരക്കനവ്’ എന്ന സിനിയിലും പാടിയെങ്കിലും , ‘ദിൽ സേ’ എന്ന ഹിന്ദി സിനിമയുടെ തമിഴ് പതിപ്പിൽ ആലപിച്ച ഗാനത്തോടെ പ്രശസ്തിയിലെത്തി.
ഇളയരാജ, ദേവ, എ ആർ റഹ്മാൻ, വിദ്യാസാഗർ എന്നിങ്ങനെ പ്രതിഭാധനരായ പലസംഗീതസംവിധായകരുടെ കീഴിലും പാടാൻ ഭാഗ്യം ലഭിച്ചിട്ടുള്ള ശ്രീനിവാസ്, ‘ആ നീ റൊമ്പ അഴകായ് ഇറുക്ക’ എന്ന തമിഴ് സിനിമയിലൂടെ സംഗീതസംവിധാനത്തിലെത്തി. ‘പടയപ്പ‘യിലെ “ മിൻസാരപ്പൂവേ“ എന്ന ഗാനത്തിന് തമിഴ് നാട് ഗവണ്മെന്റിന്റെ ഗായകനുള്ള പുരസ്കാരം നേടിയിട്ടുള്ള അദ്ദേഹം, ‘രാത്രിമഴ‘യിലെ “ബാൻസുരി” എന്ന ഗാനത്തിനു കേരള ഗവണ്മെന്റിന്റെ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ‘സീതാകല്യാണം’ എന്ന സിനിമയിലെ സംഗീതസംവിധാനത്തിനും അവാർഡ് ലഭിച്ചിട്ടുള്ള ശ്രീനിവാസ്, 2011- ഇൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ‘ദി ട്രെയിനി‘ലും സ്വതന്ത്രസംഗീത സംവിധാനം നിർവ്വഹിച്ചു.
ആലപിച്ച ഗാനങ്ങൾ
സംഗീതം
അവാർഡുകൾ
Edit History of ശ്രീനിവാസ്
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
19 Feb 2023 - 15:17 | Muhammed Zameer | |
21 Feb 2022 - 00:26 | Achinthya | |
15 Jul 2021 - 11:55 | nithingopal33 | |
13 Nov 2020 - 08:22 | admin | Converted dob to unix format. |
18 Jul 2020 - 16:49 | Swapnatakan | |
18 Jul 2020 - 16:21 | Ashiakrish | Added profile picture. |
3 Apr 2015 - 23:44 | Jayakrishnantu | ഫീൽഡ് ചേർത്തു |
26 Mar 2015 - 10:15 | Dileep Viswanathan | |
28 Feb 2015 - 19:37 | Dileep Viswanathan | |
21 Nov 2011 - 13:00 | m3db |
- 1 of 2
- അടുത്തതു് ›