ചിറകിങ്ങു വാനമിങ്ങു (F)
ചിറകെങ്ങു വാനമെങ്ങു പൂക്കളെങ്ങു കിളികളേ...
ചിറകെങ്ങു വാനമെങ്ങു പൂക്കളെങ്ങു കിളികളേ...
പതിരായ് കൊഴിഞ്ഞകാലമെത്ര നീറിയിതു വരെ
ഇനിവരികില്ലേ... തേരൊലിലായ്
ഇരുളലമായും വാറൊളിയായ്
പ്രഭാതമേ... പ്രഭാതമേ.. തെളീയുക നീളെ..
ചിറകെങ്ങു വാനമെങ്ങു പൂക്കളെങ്ങു കിളികളേ...
പതിരായ് കൊഴിഞ്ഞകാലമെത്ര നീറിയിതു വരെ
ചിറകുകളായി . പ്രിയമൊഴികൾ..
ഗഗനവുമേകീ കാമനകൾ ...
ചിറകുകളായി .. പ്രിയമൊഴികൾ..
ഗഗനവുമേകീ കാമനകൾ ...
ഒരുസ്നേഹഗീതമായിമാറുമീ പ്രപഞ്ചമാം
മലർവാടിയിൽപറന്നുയർന്നു പാടിയാടിടാം
ഒരുസ്നേഹവാക്കിനാൽ വിളഞ്ഞകതിരു നൽകിയോ ?
ചിറകെങ്ങു വാനമെങ്ങു പൂക്കളെങ്ങു കിളികളേ...
പതിരായ് കൊഴിഞ്ഞകാലമെത്ര നീറിയിതു വരെ
മലരിതൾ പോലെ വിരിയുകായ്
ഒരു നവഭാവം നിനവുകളിൽ ..
മലരിതൾ പോലെ വിരിയുകായ്
ഒരു നവഭാവം നിനവുകളിൽ ..
ഒരുമഞ്ഞുതുള്ളിയുള്ളിനുള്ളിൽ വന്നു വീഴവെ...
അതിലീപ്രകാശവർണ്ണരേണുമിന്നിനിൽക്കയായ്
ഒരുഭാവഗീതമായ് മനസ്സുവാർന്നുവീഴ്കയായ്
ചിറകെങ്ങു വാനമെങ്ങു പൂക്കളെങ്ങു കിളികളേ...
പതിരായ് കൊഴിഞ്ഞകാലമെത്ര നീറിയിതു വരെ
ഇനിവരികില്ലേ... തേരൊലിലായ്
ഇരുളലമായും വാറൊളിയായ്
പ്രഭാതമേ... പ്രഭാതമേ... തെളീയുക നീളെ..
ചിറകെങ്ങു വാനമെങ്ങു പൂക്കളെങ്ങു കിളികളേ...
പതിരായ് കൊഴിഞ്ഞകാലമെത്ര നീറിയിതു വരെ