അൽക്ക അജിത്ത്
Alka Ajith
കീബോർഡ് പ്ലെയറായ അജിത്തിന്റെയും സജിതയുടെയും മകളായ അൽക്ക , കാർഗിലിൽ മരിച്ച ധീരജവാന്മാരെ ഓർമ്മിക്കുന്ന ഒരു ചടങ്ങിൽ ‘സോൾജ്യർ..’ എന്ന ഹിന്ദി ഗാനം രണ്ടരവയസ്സുള്ളപ്പോൾ ആലപിച്ചു അരങ്ങേറ്റം കുറിച്ചതാണ്. അതിനു ശേഷം 11 ഭാഷകളിലായി 6000ലെറെ ഗാനങ്ങൾ ആലപിച്ചിട്ടുള്ള അൽക്കയുടെ പേര് ലിംക ബുക്ക് ഓഫ് റൊക്കോർഡ്സിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. സ്വന്തമായി 6 കാസറ്റുകൾ പുറത്തിറക്കിയിട്ടുള്ള ഈ മിടുക്കി, യുണെസ്കോ ഗോൾഡ് മെഡൽ, റോട്ടറി ഇന്റർനാഷണൽ അവാർഡ് തുടങ്ങിയ അവാർഡുകൾ കരസ്ഥമാക്കി. , 2010 എയർ റ്റെൽ സൂപ്പർ സിങ്ങർ ജൂണിയർ 2 വിജയിയായതിനു തൊട്ടുപിറകെ, മമ്മൂട്ടിയുടെ ‘ദി ട്രെയിൻ’ എന്ന സിനിമയിലെ “ചിറകെങ്ങു വാനമെങ്ങു.. “ എന്ന ഗാനവും ആലപിച്ചിട്ടുണ്ട്.