പൂവാനമേ പുന്നാരമേ എന്‍
പൂവാനമേ പുന്നാരമേ എന്‍ മേഘദൂതു ദേവനോട് ചൊല്ലാമോ
കന്നിപ്പൂവണിത്തെന്നലേ തെന്നലേ മായത്തെന്നലേ
നിന്‍ പ്രേമഗീതമൊന്നു പാടിടാമോ ?
ല ല..ല ല ല...പൂവാനമേ പുന്നാരമേ
എന്‍ മേഘദൂതു ദേവനോടു ചൊല്ലാമോ
നിലാവെഴും നീലരാവില്‍...കിനാവുകള്‍ പൂത്ത രാവില്‍
മനോജ്ഞമീ വിളക്കു പൂക്കള്‍..തിളങ്ങുമീ പൂര്‍ണ്ണരാവില്‍
ഞാനെന്‍ പ്രേമമിന്നു നിന്റെ കാതിലോതിടാം
നീയെന്‍ ദേവനോടു ചൊല്ലുമോ...
ലലാ ലലാ..ലലാ ലലാ..ലലാ ലലാ..ലലാ ലലാ..
പൂവാനമേ പുന്നാരമേ എന്‍ മേഘദൂതു ദേവിയോടു ചൊല്ലാമോ
കന്നിപ്പൂവണിത്തെന്നലേ തെന്നലേ മായത്തെന്നലേ
നിന്‍ പ്രേമഗീതമൊന്നു പാടിടാമോ
ല ല..ല ല ല...പൂവാനമേ പുന്നാരമേ
എന്‍ മേഘദൂതു ദേവിയോടു ചൊല്ലാമോ
അഗാധമെന്‍ പ്രേമദാഹം... അറിഞ്ഞുവോ രാഗദേവന്‍
അതാകുമോ എന്‍ കിനാവില്‍...കടമ്പുകള്‍ പൂത്തു നിന്നൂ
ഏതോ പൂവിലെ പരാഗമാകെ വീണതോ..എന്തേ നിന്‍ കവിള്‍ തുടുത്തുവോ...
ലലാ ലലാ..ലലാ ലലാ..ലലാ ലലാ..ലലാ ലലാ..ലലാ
പൂവാനമേ പുന്നാരമേ.. എന്‍ മേഘദൂതു ദേവനോടു ചൊല്ലാമോ
കന്നിപ്പൂവണിത്തെന്നലേ തെന്നലേ മായത്തെന്നലേ
നിന്‍ പ്രേമഗീതമൊന്നു പാടിടാമോ
ല ല..ല ല ല...പൂവാനമേ പുന്നാരമേ
എന്‍ മേഘദൂതു ദേവിയോടു ചൊല്ലാമോ