ഓ തിങ്കൾ പക്ഷീ

ഓ തിങ്കൾ പക്ഷീ കാർമേഘക്കൂടും
വാനിൽ മറഞ്ഞോ
ഓ കണ്ണീർ മുത്തായ്‌ ഈ മഞ്ഞുനീർ
പോൽ ഭൂവിൽ പൊഴിഞ്ഞോ

നിലാപ്പൂ തൂകും രാവിനായ്
സദാ നെയ്യാമ്പൽ കേഴവേ
ഓ നിന്നെത്തന്നെ
ഉള്ളിൽക്കൊള്ളുമെന്റെ
സ്വപ്നത്തിൽ മുത്തു്
(ഓ തിങ്കൾ പക്ഷീ)

കനവിലേ മരുമരീചിക നീർത്തടം
കരളിലേ കനൽ പ്രവാഹം തീക്ഷ്ണമേ
ഓ കൊഞ്ചൽ നാദമായ് മാറുമീ മാർത്തടം
മഴനിലാത്തേൻ ചൊരിക നീ അരുമയേ
(ഓ തിങ്കൾ പക്ഷീ)
ഇരവിലേ വിടരുമുന്മദപ്പൂവു നീ
മുകരുവാന്‍ അണവതാരോ ഭ്രാന്തമായ്
ഓ മണ്ണിന്‍ ദാഹമായ് പെയ്ക നീ സാന്ത്വനം
കുളിർനിലാപ്പാൽത്തെളിമയായ്‌ വരിക നീ
(ഓ തിങ്കൾ പക്ഷീ)