പൊന്നോട് പൂവായ് ശംഖോട് നീരായ് (M)

പൊന്നോട് പൂവായ് ശംഖോട് നീരായ്
വണ്ടോട് തേനായ് നെഞ്ചോട് നേരായ്
വന്നു നീ കളഭമഴ തോരാതെ
കുളിരണിയുമെന്നിൽ തൊട്ടു സൂര്യൻ രോമാഞ്ചം
കണ്ണേ..കണ്ണേ..(പൊന്നോടു പൂവായ്)

എൻ ചില്ല തന്നിൽ പൊഴിയാതിനി പൊഴിയാതെ നീ പുഷ്പമേ
കൈക്കുമ്പിളിൽ നിന്നൊഴിയാതിനി ഒഴിയാതെ നീ തീർത്ഥമേ
നീ ശ്വസിക്കും ശ്വാസം ഞാനായ് പ്രാണനുള്ളിൽ കൂടും തരാം
നീ നടക്കും നീളേ വഴി പൂമ്പൊടിയായി തൂകാമിവൻ
വെണ്ണപോലെ നിന്നെ കയ്യിൽത്തന്നീടെൻ
കണ്ണേ..കണ്ണേ..(പൊന്നോടു പൂവായ്)

എന്നെന്നുമെന്നെ പിരിയാതിനി പിരിയാതെ നീ സ്വന്തമേ
കണ്ണോരം നെഞ്ചിൽ മറയാതിനി മറയാതെ നീ വർണ്ണമേ
നീ നനയ്ക്കും തോപ്പിൽ ഞാനാം മോഹമുല്ല പൂവായിടാം
ജീവനിൽ ഞാൻ കോരാമിളം ആമ്പലിലീ സ്നേഹാമൃതം
നിത്യമായി മുന്നിൽ ചേരാം മണ്ണിൽ ഞാൻ
കണ്ണേ..കണ്ണേ..പൊന്നോട് പൂവായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnodu poovaay

Additional Info

Year: 
2012

അനുബന്ധവർത്തമാനം