തക്കുതിക്കു നക്കുതിക്കു

തക്കുതിക്കു നക്കുതിക്കു മിന്നാമിന്നീ
തിക്കുതിക്കു തിക്കുതിക്കു കണ്ണാന്തുമ്പീ
നുക്കുനുക്കു നുക്കുനുക്കു കുഞ്ഞാങ്കിളീ
പാടി വാ വാവാ
തത്തി തത്തി പറക്കണ ചാനൽകിളീ
നട്ടു നനച്ചൊരുക്കിയ മോഹക്കനീ
കൊത്തിക്കൊണ്ടു പറക്കണ കുഞ്ഞാങ്കിളീ
പാടി വാ വാവാ
പാടാത്ത പാട്ടുമായ് പാണ്ടിമേളം കൊട്ടിപ്പാടി വാ
കാണാത്ത കാഴ്ചകൾ കണ്ട കാര്യം ചൊല്ലാനോടി വാ
ധീം തരികിടതക ധീം തരികിടതക
തകതിമി ധോം [ധോം] (തക്കുതിക്കു)

മോഹമാണോ മുന്നേറിടാന്‍
കൂടെയാണോ കിനാവുകൾ
വേറെയേതോ കളിക്കളങ്ങളിൽ
നാളെ നാളേ ജയം നുണഞ്ഞിടാം
തിരയാം തിരയാം വഴികളായിരം
കയറാം കയറാം പടികളായിരം
നുകരാം ഇനിയും വിജയമായിരം
ഏഹേയ് (തക്കുതിക്കു)

താരമാകാന്‍ മിന്നാമിന്നീ
നേരമായോ ചൊല്ലൂ മിന്നീ
മേലെ മേലേ കിനാ വനങ്ങളിൽ
മേഘമായീ പറന്നലഞ്ഞിടാം
ഇനിയും ഇനിയും കളികളായിരം
അടിയും തടയും പടകളായിരം
തുഴയാം ഇനിയും തിരകളായിരം
ഏഹേയ് (തക്കുതിക്കു)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thakku thikku nakku thikku

Additional Info

അനുബന്ധവർത്തമാനം