കണ്ണാരൻ തുമ്പീ (M)

കണ്ണാരൻ തുമ്പീ പോരൂ പോരൂ വേഗം പൊന്നാരൻ തുമ്പീ
കണ്ണാരൻ തുമ്പീ പോരൂ പോരൂ വേഗം പൊന്നാരൻ തുമ്പീ
പൂവാനിലോ പാറിപ്പാറി ചെമ്പൂവിലെ തേനും തേടി
പൊന്നും മുത്തും വാരാം ഈ പൊന്നൂഞ്ഞാലിലാടാം
ഓ പൊന്നേ പൊന്നേ പോരൂ പോരൂ
(കണ്ണാരൻ തുമ്പീ)

കാടുംമേടും കേറി കാണാക്കൂടും തേടി പാറിപ്പാറി വരാമോ
നാളെ നാളെ വരും ദേവലോക രഥം തേടിത്തേടി വരാമോ
ഉള്ളിലേ കുഞ്ഞുമോഹമോ വിണ്ണിലേ വെള്ളി മേഘമോ
കേറാമാമലകൾ കേറിക്കേറി വരും വെള്ളാരം കല്ലെടു തുമ്പീ
(കണ്ണാരൻ തുമ്പീ)

വാനം മീതെയാണോ മായാ ജാലമാണോ നീയും നിന്റെ കിനാവും
പൊന്നും മിന്നുമാണോ മിന്നും താരമാണോ എന്നും നിന്റെ കിനാവിൽ
നിന്നിലെ നിന്റെ ദാഹമോ മുന്നിലെ ചില്ലു മേടയോ
ഏതാണേതു തുമ്പീ വേഗം പാടു തുമ്പീ വെള്ളാരം കല്ലെടു തുമ്പീ
(കണ്ണാരൻ തുമ്പീ)