കേട്ടില്ലേ കേട്ടില്ലേ വിശേഷം

 

കേട്ടില്ലേ കേട്ടില്ലേ വിശേഷം
ഈ അക്കുത്തിക്കുത്താനവരമ്പിൽ
തെക്കു വടക്കു കറങ്ങി നടക്കും
പെമ്പിള്ളാരിവരെന്തേ ഭാവിച്ചു
കൈ തൊട്ടാൽ പൊട്ടും ഈ ഇംഗ്ലീഷ് മുട്ട
നീ തൊട്ടാൽ കത്തും ചൈനീസിൻ ഗുണ്ട്
ഇതു മത്തപ്പന്തലിനൊത്തൊരു കോലം
രാക്കിളി ശല്യം മാറി കിട്ടുമതല്ലീ വിശേഷം
ഈ പട്ടിക്കാട്ടെ വീട്ടിൽ മൺ കുടത്തിലല്ലോ പെണ്ണ്
പത്തായത്താഴെ പറയനാണയത്തോടെ
നാണം ആണാണെന്നാളോട്
ചോദിച്ചു മേടിച്ചാൽ മേലാകെ മൂടാമോ ചേല
പെണ്ണാണായ് പോയാൽ പിണ്ണാക്കായ് തീരും
എള്ളെണ്ണയൊഴിച്ചാൽ പാൽ പായസമാമോ
കഥയിൽ പറയും പടമായ് ചുവരിൽ തൂങ്ങി
പെണ്ണിനെയാരാധിക്കാനാരെ ആരാരെ
മഞ്ഞൾ കൂട്ടും പൂശി മഞ്ഞുതിർന്ന രാവിൽ പെണ്ണ്
അത്താഴക്കുട കൂട്ടി മോഹതോരൻ
ആ തോരൻ ഒരാവർത്തി ആഹാരം തിന്നാലെ
നേരാകൂ മോളെ നീനാളെ
നിന്നാണെ സത്യം ഈ നിന്നെ കെട്ടാൻ
വന്നെത്തുമൊരുത്തൻ അവനിന്നേ സ്വർഗ്ഗം
തൈരും വടയും കറിവേപ്പിലയും സ്വപ്നം കണ്ടവളിവിടെത്തന്നെ
ഈ അങ്ങേ വീട്ടിലെ അമ്മിക്കല്ലിനു
കല്യാണത്തിനു പ്രായം മുറ്റി
നമ്മുടെ കിഴവിക്കാലോചിച്ചാലോ
ദേ അങ്ങോട്ടുരുള ദാ ഇങ്ങോട്ടുരുള
ഹാ തേങ്ങ തെറിക്കും ഹാ മാങ്ങ ചുവയ്ക്കും
ഹോയ് പത്തിനു പത്തു പൊരുത്തവുമൊത്താൽ
കർക്കിടകത്തിലെ വാവിനു കിട്ടുമതല്ലേ വിശേഷം

-------------------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kettille kettille vishesham

Additional Info

അനുബന്ധവർത്തമാനം