നിരാമയാ നീ വരവായ്
നിരാമയാ നീ വരവായ്
നിരാശ്രയർ ഞങ്ങൾ പാടുകയായ്
എന്നെന്നും നിന്നെ വാഴ്ത്തുവാൻ
ഹല്ലേലൂയാ ഹല്ലേലൂയാ
(നിരാമയാ...)
ദൈവമേ നിൻവഴി നീളെ
വിരിക്കുകയാണീ പൂക്കൾ
താന്തമാം തൂമെഴുകിൽ
തിരിനാളമൊരുക്കും പൂക്കൾ
പ്രവാചകാ നീ വരവായ്
പ്രബോധനങ്ങൾ നൽകുകയായ്
എന്നെന്നും ഞങ്ങൾ പാടിടാം
ഹല്ലേലൂയാ ഹല്ലേലൂയാ
(പ്രവാചകാ...)
യേശുവേ എത്രയുദാരമി-
തെന്തൊരു ദിവ്യ സ്നേഹം
ഭീതിതൻ വിത്തുവിതച്ചാൽ
വിളയായ് കൊയ്യും സ്നേഹം
അങ്ങെന്റെ കൂടാരത്തിൽ
കുമിഞ്ഞ കൂരിരുൾ മായ്ക്കണേ
അങ്ങെൻ നിറുകിൽ
കുളിർ വീഴ്ത്തണമേ
അങ്ങെൻ മനസ്സിൻ
മുറിവാടിയുണക്കാനായ്
മരുന്നു പകരണമേ
നാഥനെ നിൻ തിരുനാമമൊരീ-
രിലയായി നെഞ്ചിൽ
നിന്നിലെ നന്മകളെല്ലാം
ചേർക്കുകയാണെൻ കണ്ണിൽ
(നിരാമയാ...)
വരൂ വരൂ നായകനേ
വരൂ ദയാലോലുപനേ
നല്ലോരിടയനായ്
നേർവഴി കാട്ടീടാൻ
ആമേൻ..ആമേൻ..ആമേൻ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Niraamaya nee varavaay
Additional Info
Year:
1999
ഗാനശാഖ: