വേനൽ കരിയിലകളിൽ
വേനൽ കരിയിലകളിൽ നിന്നും
ജീവൽ പറവ ചിറകിളക്കി
കാണാദൂരം വരെയും
യാത്രാ മംഗളം നേരാം
യാത്രാ മംഗളം നേരാം
(വേനൽ...)
നീലനീൾവഴികളിൽ നീങ്ങും
ജനിപകരും കുളിർ നിഴലിൽ
നീ തേടും നീഡമെവിടെ
ചൂടിൽ മയങ്ങാൻ തണലെവിടെ
വേനൽ കരിയിലകളിൽ നിന്നും
ജീവൽ പറവ ചിറകിളക്കി
തൂവൽ വിവശമായ് കാറ്റിൽ
കനം പെരുകീ ചിറകിളകീ
ചേരേണ്ടും തീരമണയാൻ
ചേക്കുറങ്ങീ തളരരുതേ
(വേനൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Venal kariyilakalil
Additional Info
Year:
1999
ഗാനശാഖ: