നസ്രത്തിൽ ഉയർന്നൊരു

നസ്രത്തില്‍ ഉയര്‍ന്നൊരു നക്ഷത്രം
ഭൂവിതിൽ മാതൃകാ ഭവനം 
സ്നേഹവും അറിവും നന്മയും
സംഗമിച്ചൊരു തിരുകുടുംബം
നസ്രത്തില്‍ ഉയര്‍ന്നൊരു നക്ഷത്രം
ഭൂവിതിൽ മാതൃകാ ഭവനം 

പകലന്തി പണി ചെയ്തൊരാശാരി
പാലിച്ചു മുന്നിൽ പരിശുദ്ധിയിൽ 
പരിചരിച്ചവനെയും മകനെയും
ഐശ്വര്യം നിറഞ്ഞവൾ മേരിയും
(നസ്രത്തിൽ...)

താതനുമമ്മയ്ക്കും തുണ നൽകി
അനുസരിച്ചെന്നും വിനയത്തിൽ 
ദൈവഭയത്തിൽ ജ്ഞാനത്തിൽ
വളർന്നവൻ ദൈവകുമാരനും
(നസ്രത്തിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nazrethil uyarnnoru

Additional Info

Year: 
1999

അനുബന്ധവർത്തമാനം