മഞ്ചാടി മണിക്കുട്ടാ

മഞ്ചാടി മണിക്കുട്ടാ മൺതരിയേ കൺതരിയേ
കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം 
കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം
രാവിൻ പൂനിലാക്കിളുന്നേ രാരീരാരീരം
പകലിൻ സൂര്യക്കരിമ്പേ രാരീരാരീരം
മഞ്ചാടി മണിക്കുട്ടാ മൺതരിയേ കൺതരിയേ
കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം

മാടപ്പിറാക്കണ്ണുമായ് മാലാഖമുഖവുമായ്
മണ്ണിൽവീണ കിനാക്കിനാ മിന്നല്‍പ്പിണരേ 
നീ പൊഴിക്കും മണിത്തൂവെളിച്ചംതന്നിൽ
നീന്തിയതിൻ നിറനിർവൃതിയേ

കൺനിറയെ കണ്ടുനിൻ കണ്ണായ പൊലിമകൾ
തുള്ളിനിൽക്കും തുളുമ്പിനിൽക്കും സ്വർഗ്ഗക്കൊടിയേ 
എൻമനസ്സാം തെളിമാനമതിൽ നീയേ
നിർമ്മലമാം മഴവില്ലൊളിയേ

മഞ്ചാടി മണിക്കുട്ടാ മൺതരിയേ കൺതരിയേ
കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം 
കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം
രാവിൻ പൂനിലാക്കിളുന്നേ രാരീരാരീരം
പകലിൻ സൂര്യക്കരിമ്പേ രാരീരാരീരം
മഞ്ചാടി മണിക്കുട്ടാ മൺതരിയേ കൺതരിയേ
കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjadi manikkutta

Additional Info

Year: 
1999

അനുബന്ധവർത്തമാനം