അത്യുന്നതങ്ങളിൽ ഹോശാന
അത്യുന്നതങ്ങളിൽ ഹോശാന
കർത്താവിൻ നാമത്തിൽ ഹോശാന
നിന്റെ നാമം വീഞ്ഞിലും രുചിരം
നിന്റെ പ്രേമം മനസ്സിനു മധുരം
അലിവിൻ പൊരുളിനി നാം
ഹോശാന ഹോശാന ഹോശാന
അത്യുന്നതങ്ങളിൽ ഹോശാന
കർത്താവിൻ നാമത്തിൽ ഹോശാന
തലമുറതലമുറയായ് കുരലൊടു കുഴലൊടു പൊൻ-
തളയോടു നടയോടു നിൻ മഹിമകളു-
രുവിടുവാൻ ഇടയരുളുക നാഥാ
ഇടയരുളുക നാഥാ
ഹോശാന ഹോശാന ഹോശാന
അത്യുന്നതങ്ങളിൽ ഹോശാന
കർത്താവിൻ നാമത്തിൽ ഹോശാന
മുറിവുകളുടെ വേദനയൊഴിയാൻ
ദുരിതമഖിലമകലാൻ
നിന്നിൽ വീണെൻ പ്രാണനുണർത്താൻ
ഹോശാന ഹോശാന ഹോശാന
അനന്തരം സ്വർഗ്ഗത്തിൻ വാതിൽ തുറന്നു കണ്ടു
അക്ഷയനക്ഷത്രദീപം തെളിഞ്ഞു കണ്ടു
കണ്ണാടിക്കടൽ നടുവിൽ
ഒരു സിംഹാസനം കണ്ടു
മുന്നിലൊരായിരത്തിരി പൂത്തിരി കത്തി
മുന്നിലൊരായിരത്തിരി പൂത്തിരി കത്തീ
ഹോശാന ഹോശാന ഹോശാനാ
അത്യുന്നതങ്ങളിൽ ഹോശാന
കർത്താവിൻ നാമത്തിൽ ഹോശാന
നിന്റെ നാമം വീഞ്ഞിലും രുചിരം
നിന്റെ പ്രേമം മനസ്സിനു മധുരം
അലിവിൻ പൊരുളിനി നാം
ഹോശാന ഹോശാന ഹോശാന
ക്രിസ്തുമസ് മംഗളം നേരുന്നു ഞങ്ങൾ
ക്രിസ്തുമസ് മംഗളം നേരുന്നു ഞങ്ങൾ