നിളയുടെ മാറിൽ
നിളയുടെ മാറിൽ നിശയുടെ നീലിമ അലിയുകയായ്
താരകൾ നീന്തുകയായ്
തിരുവാതിര നോൽക്കും കന്യകൾ പോൽ
(നിളയുടെ മാറിൽ..)
തീരത്തരയാൽചില്ല ഉണർന്നൊരു ശീതസമേരൻ മൂടിയ
കുളിരണി കുളിരണി വിറയാർന്നിലകൾ
കുളിരണി മറുമൊഴിയോതി
പഴയൊരു സത്രം ശിശിരനിലാവിൽ
പഥികൻ ഞാനതു കേൾപ്പൂ
(നിളയുടെ മാറിൽ..)
ദൂരെ കുളിർമതിയൊരു വെണ്മുകിലിൻ മാറിൽ ചായുകയായ്
കുളിരണി കൂടറിയാതെയുഴറും
കുയിലിൻ കുറുമൊഴി കേൾക്കാൻ
പഴയൊരു സത്രച്ചുമരിൽ ചായും
പഥികൻ ഞാനതു കേൾപ്പൂ
(നിളയുടെ മാറിൽ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nilayude Maaril
Additional Info
ഗാനശാഖ: