തിരുവരങ്ങിലുടുക്കു കൊട്ടി
തിരുവരങ്ങിലുടുക്കു കൊട്ടി പാടി നിന്നൊരു പാണനാരെ
ഇനിയുമൊരു ജയദേവഗീതം പാടുകില്ലേ [തിരുവരങ്ങില്‍]
നോക്കി നില്‍ക്കെ മായുമന്തിപ്പൊന്‍വെയില്‍ പോലെ
കാറ്റുപോലെ കടലിലൊരു തിര താഴും പോലെ (2)
അമൃതരാഗം പെയ്ത മേഘം മറയും പോലെ
അരയാലിന്‍ കൊമ്പത്തെ കുയിലുപോലെ
പാട്ടുനിര്‍ത്തി പൊന്നുടുക്കും ചുമലില്‍ തൂക്കി
ഇന്നു പാട്ടുകാരാ യാത്ര ചൊല്ലാതെങ്ങു പോയി നീ [തിരുവരങ്ങില്‍]
ദേവയക്ഷ കിന്നരര്‍ തന്‍ നടുവില്‍ നിന്നോ നീ
കേവലാനന്ദാമൃതം പെയ്തിന്നു പാടുന്നു (2)
ഏതു കല്പകതരുഛായാതലത്തില്‍ നിന്നോ
ശ്രീരാഗംഗയെ നീയൊഴുക്കുന്നൂ
ഉള്ളഴിഞ്ഞു നിന്‍ പാട്ടിനു ശ്രുതി ചേര്‍ക്കാ-
നിവിടെ സാക്ഷാല്‍ കണ്ണന്റെ പുല്ലാങ്കുഴലല്ലീ മൂളുന്നൂ.... [തിരുവരങ്ങില്‍]
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thiruvarangil udukku kotti