ഓർമ്മകളിൽ ഞാറ്റുവേലക്കിളികൾ

ഓര്‍മ്മകളില്‍ ഞാറ്റുവേലക്കിളികള്‍ പാടി വീണ്ടും
ഓര്‍മ്മകളില്‍ നമ്മളോണപ്പാട്ടു പാടി വീണ്ടും (2)
മഞ്ഞവെയില്‍ പൂത്തുലയും മഞ്ജിമ നുകര്‍ന്നു
കന്നിവയല്‍ വക്കില്‍ നമ്മള്‍ കൈകള്‍ കോര്‍ത്തിരുന്നു [ഓര്‍മ്മകളില്‍ ]

കണ്ണടച്ചു കൈകള്‍ നീട്ടി നില്‍ക്കുകെന്നു ചൊല്ലി
എന്‍ കൈ നിറയെ കുപ്പിവള ചാര്‍ത്തി നീ ചിരിച്ചു (2)
ധന്യലജ്ജയാര്‍ന്നു നിന്ന എന്റെ കാതിലപ്പോള്‍
എന്തുഭംഗി എന്ന നിന്റെ മന്ത്രമൊഴി കേട്ടു [ഓര്‍മ്മകളില്‍ ]

കാറ്റിലാടും പൂക്കളോടൂ നാം കളി പറഞ്ഞു
ആ പാട്ടുപാടും കിളികളോടു നാം കഥ പറഞ്ഞു (2)
പിന്നെയെന്നോ യാത്ര ചൊല്‍വാന്‍ മാത്രമായ് നീ വന്നു
ഒന്നുമോതാനായിടാതെ കൈകള്‍ കൂട്ടി നിന്നു [ഓര്‍മ്മകളില്‍ ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ormakalil njattuvela kilikal

Additional Info

അനുബന്ധവർത്തമാനം