കാതരേ

ആ..ആ.ആ.
കാതരേ നിന്റെ കൺകളിൽ സ്വപ്നതാരകൾ പുഞ്ചിരിച്ചുവോ
കാമിനി നിന്റെ കൈയ്യിലെ കളിത്താമരച്ചെണ്ടുലഞ്ഞുവോ
അതു കാൺകെ പൂ ചൂടിയെൻ
പ്രിയമോലും പൊന്നശ്ശോകവും ചാരെ
(കാതരേ...)

ദേവി നിൻ ശ്രീപാദം ചാർത്തിടും
നൂപുരം കാതിൽ തേൻ ചൊരിയവേ (2)
കൺ മുനക്കോണിലും കൈവിരൽത്തുമ്പിലും
മിന്നൽക്കൊടി പൂത്തുവോ
കണ്മണി നിന്നിളം നെഞ്ചിലെ തുമ്പികൾ മുന്നിൽ പാറുന്നുവോ
(കാതരേ...)

യാമിനി സോപാനം തന്നിലായ്
മോഹനം ഈ ഗാനം ഉയരവേ (2)
ഗന്ധകൾ പൂവിടും സുന്ദരം ഈ വനം
മുന്നിൽ സഖി കണ്ടുവോ
കണ്ണനു കാഴ്ചയായ് ഇന്നു നീ നേർന്നിടും കേളീപുഷ്പമേതോ
(കാതരേ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaathare

Additional Info

അനുബന്ധവർത്തമാനം