തുടികൊട്ടി മഴമുകിൽ പാടി

തുടികൊട്ടി മഴമുകില്‍ പാടി
വിണ്ണില്‍ തൂമിന്നല്‍ പൂങ്കൊടിയാടി
താഴംപൂക്കാടുകള്‍ കാറ്റില്‍
നൂറു പൊന്‍പീലിക്കാവടിയാടി
മുകിലേ എന്‍ പ്രിയനെക്കണ്ടെന്‍ ദൂതു ചൊല്ലി വരുമോ
കുളിര്‍കാറ്റിന്‍ മഞ്ചലഴകിലേറി
ദൂരെ കാനനങ്ങള്‍ക്കപ്പുറം പോയ് വരൂ [തുടികൊട്ടി]

പാല്‍നിലാവുറഞ്ഞപോലെ പാലപൂത്തിലഞ്ഞിപൂത്തു
പൂമണം ചൊരിഞ്ഞ രാവുകള്‍
നിന്നെയോര്‍ത്തു മന്ദിരാങ്കണത്തില്‍ വീണമീട്ടിടുന്ന
പെണ്‍കിടാ‍വിന്‍ തേങ്ങല്‍ കേട്ടുവോ
നിന്റെ പെരു ചൊല്ലിയെന്റെ മൈന മാഴ്കയായ്
നിന്നോമല്‍ ചമ്പകത്തിനാദ്യ പുഷ്പമായ്
ചൊല്ലൂ നീ നിന്‍ മഞ്ജുമന്ദാരം കുന്നോളം
പൂ തൂകി നിന്നെയോര്‍ത്തു ചൂടുകാറ്റിലുലയുന്നു [തുടികൊട്ടി]

നീലശൈലശൃംഗമാര്‍ന്നു തെല്ലിരുന്നു പോക
ദാഹനീര്‍ തരുന്ന ചോല കണ്ടുവോ
നിന്‍ കുളുര്‍ നിഴലില്‍ നിന്നു ഗ്രാമകന്യകള്‍ സലജ്ജ-
-മൊന്നു ചാഞ്ഞു കണ്ണെറിഞ്ഞുവോ
മൂവന്തിച്ചോപ്പണിഞ്ഞ നാട്ടുപാതയോ
സീമന്തരേഖ പോലെ കണ്ടു നിന്നു നീ
വൈകൊല്ലേ എന്‍ സ്നേഹസന്ദേശം നാഥന്നു-
-നല്‍കീടാന്‍ നീറുമെന്റെ കദനത്തിന്‍ കഥ പറയാന്‍ [തുടികൊട്ടി]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thudi kotti mazhamukil paadi

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം