മതിമുഖി മാലതി
മാര്‍ത്തോമ്മാന്‍ നന്മയാലൊന്നു തുടങ്ങുന്നു
നന്നായ് വരേണമേയിന്നു്
കൈക്കൂപ്പി നേർന്നു ഞാൻ പെറ്റുവളര്‍ത്തോരു
കന്നിമകളെ ഞാന്‍ നിന്നെ
പെണ്ണിനെക്കണ്ടവരെല്ലാരും ചൊല്ലുന്നു
ഈ ഉലകിൽ ഇവള്‍ക്കൊത്തോരില്ല
നല്ലൊരു നേരം മണക്കോലം പുക്കാറെ
നന്നായ്ക വേണമിതെന്നു്
മതിമുഖി മാലതിയണിഞ്ഞൊരുങ്ങ്
മംഗല കുംങ്കുമമണിഞ്ഞൊരുങ്ങ് (2)
മിന്നിനിൽക്കൂ വിളക്കായ് നീ
പൂത്തു നിൽക്കൂ പൂനിലാവായ് പ്രണയരാഗില മലരേ
പ്രണയപരാഗില മലരേ
അല്ലിത്താമര മൊട്ടിട്ടൊരു ചെല്ലച്ചുന്ദരി ചിപ്പിക്കുരുവി
കൊച്ചു കുറുമ്പിനു രാവുപുലർന്നാൽ കല്ല്യാണം
താലിമാല നീ അണിയേണം
പവിഴത്തോട കാതിലണിയേണം
കുഴല് വേണം കുരവ വേണം കിളിയേ
കളമൊഴി കാകളി മൊഴിയുണര്
കൈവള കാതിലയണിഞ്ഞൊരുങ്ങ്
പൂമണാലാൻ വരവായി പൂവ് ചൂടാൻ നാണമാണോ
പ്രണയരാഗില മലരേ ..
പ്രണയപരാഗില മലരേ
കൊഞ്ചിപ്പാടടി കുറുകിക്കൂവടി
തഞ്ചിത്തുള്ളടി മാടത്താത്തെ
അന്തിമിനുങ്ങണ ചന്തമണിഞ്ഞാൽ പുന്നാരം
മാരനോട് മാറിലമരേണം
മനസ്സുചേർന്ന് മെല്ലെയലിയേണം
നനവിൽ നുള്ളി മധുരം പോലെ മലരേ
മതിമുഖി മാലതിയണിഞ്ഞൊരുങ്ങ്
മംഗല കുംങ്കുമമണിഞ്ഞൊരുങ്ങ് (2)
മിന്നിനിൽക്കൂ വിളക്കായ് നീ
പൂത്തു നിൽക്കൂ പൂനിലാവായ് പ്രണയരാഗില മലരേ
പ്രണയപരാഗില മലരേ
അല്ലിത്താമര മൊട്ടിട്ടൊരു ചെല്ലച്ചുന്ദരി ചിപ്പിക്കുരുവി
കൊച്ചു കുറുമ്പിനു രാവുപുലർന്നാൽ കല്ല്യാണം
താലിമാല നീ അണിയേണം
പവിഴത്തോട കാതിലണിയേണം
കുഴല് വേണം കുരവ വേണം കിളിയേ