പൊന്നാനപ്പുറമേറണ

പൊന്നാനപ്പുറമേറണ മേടസൂര്യന്‍
കാര്‍മേഘത്തിടമ്പെടുക്കണതെന്തിനാണ്
കാണാമണിച്ചാന്തണിയണ കന്നിവരമ്പത്ത്
പെയ്യാത്തൊരു കര്‍ക്കിടം
പൊഴിയാമഴയായ് പൊഴിയുന്നേ
പൊന്നാനപ്പുറമേറണ മേടസൂര്യന്‍
കാര്‍മേഘത്തിടമ്പെടുക്കണതെന്തിനാണ്

മാരിമഴപ്പെരുമഴയില്‍ 
മാനം കുളിര്‍ക്കണ പാടത്ത്
മുണ്ടകനും പൊന്നാര്യനും കതിര്‍കനക്കുന്നേ
മീനച്ചല്‍പ്പുഴവക്കിലിരുന്നു 
മീനൂറ്റണ പൊന്‍‌മാനേ
ഞാറ്റുവേലക്കുളിര്‍കാറ്റു മേഞ്ഞൊരു
കൂടു പണിഞ്ഞുതരാം
പൊന്നാനപ്പുറമേറണ മേടസൂര്യന്‍
കാര്‍മേഘത്തിടമ്പെടുക്കണതെന്തിനാണ്

മാമലയ്ക്ക് മുലചുരത്താന്‍
മേഘമൊരുങ്ങണ നേരത്ത്
അമ്പിളിയും പൊന്‍‌താരവും 
കൊതിച്ചു നിക്കണുണ്ടേ
മാണിക്യക്കുളിര്‍ക്കുമ്പിളു കുത്തി 
പാല്‍ തേടണ പൂമൈനേ
പാതിരാവിലൊരു പാട്ടു പകര്‍ന്നെന്റെ കൂട്ടിനിരുന്നുതരൂ

പൊന്നാനപ്പുറമേറണ മേടസൂര്യന്‍
കാര്‍മേഘത്തിടമ്പെടുക്കണതെന്തിനാണ്
കാണാമണിച്ചാന്തണിയണ കന്നിവരമ്പത്ത്
പെയ്യാത്തൊരു കര്‍ക്കിടം
പൊഴിയാമഴയായ് പൊഴിയുന്നേ
പൊന്നാനപ്പുറമേറണ മേടസൂര്യന്‍
കാര്‍മേഘത്തിടമ്പെടുക്കണതെന്തിനാണ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ponnanappuramerana

Additional Info

Year: 
1999

അനുബന്ധവർത്തമാനം