മാരിവില്ലിൻ

മാരിവില്ലിന്‍ ഗോപുരങ്ങള്‍
വെണ്ണിലാവാല്‍ മച്ചകങ്ങള്‍
മോടികൂട്ടാന്‍ മേടസൂര്യന്‍
കാവലാളായ് നീലരാത്രി
കുന്നിന് മീതെ കുറുകി നടക്കും മാടപ്രാവുകളേ
കൂട്ടിന് വന്നീ കൊട്ടാരത്തിന് ചന്തം കൂട്ടാന്‍ വാ
മാരിവില്ലിന്‍ ഗോപുരങ്ങള്‍
വെണ്ണിലാവാല്‍ മച്ചകങ്ങള്‍

തുമ്പപ്പൂക്കള്‍ തൂണാണേ കാക്കപ്പൊന്ന് പൊന്‍വാതിൽ
വെള്ളിത്തിങ്കളാണല്ലോ ചില്ലിന്‍ ജാലകം
രാവില്‍ പൂത്ത നക്ഷത്രം മേലേ മേഞ്ഞ മേലാപ്പായ്
ചായം പൂശിയെങ്ങെങ്ങും സന്ധ്യാ കുങ്കുമം
പനിനീര്‍ നിറയും പൈമ്പാല്‍ക്കുളവും
ആമ്പല്‍ത്തളിരും അഴകായി
മിന്നിത്തെന്നി മിനുങ്ങി നടക്കും മിന്നാമിന്നികളേ
കൊട്ടാരത്തിനകത്തു കുരുന്നുവിളക്ക് കൊളുത്താന്‍ വാ
മാരിവില്ലിന്‍ ഗോപുരങ്ങള്‍ വെണ്ണിലാവാല്‍ മച്ചകങ്ങള്‍

പൂമുറ്റത്ത് പൂപ്പന്തല്‍ പന്തല്‍ മേഞ്ഞു മൂവന്തി
മുത്തും കോര്‍ത്ത് നില്‍പ്പുണ്ടേ
പൂന്തേന്‍ തുമ്പികള്‍
വേണം നല്ലൊരാനന്തം കേള്‍ക്കാം നല്ല കച്ചേരി
പാടാന്‍ വന്നതാരാരോ പൂവാല്‍പൂങ്കുയില്‍
ആടാന്‍ വരുമോ അണിവാൽ മയിലേ
തകിലും കുഴലും തരുമോ നീ
തുള്ളിത്തുള്ളിപ്പാറി നടക്കും കുഞ്ഞിക്കുരുവികളേ
വെള്ളിപ്പറവകളീ വഴി പാറി വരുന്നുണ്ടേ

മാരിവില്ലിന്‍ മാരിവില്ലിൻ
ഗോപുരങ്ങള്‍ ഗോപുരങ്ങള്‍
വെണ്ണിലാവാല്‍ വെണ്ണിലാവാല്‍…
മച്ചകങ്ങള്‍ മച്ചകങ്ങള്‍
മോടികൂട്ടാന്‍ മോടികൂട്ടാന്‍
മേടസൂര്യന്‍ മേടസൂര്യന്‍
കാവലാളായ് കാവലാളായ്
നീലരാത്രി നീലരാത്രി
കുന്നിന് മീതെ കുറുകി നടക്കും മാടപ്രാവുകളേ
കൂട്ടിന് വന്നീ കൊട്ടാരത്തിന് ചന്തം കൂട്ടാന്‍ വാ
കുന്നിന് മീതെ കുറുകി നടക്കും മാടപ്രാവുകളേ
കൂട്ടിന് വന്നീ കൊട്ടാരത്തിന് ചന്തം കൂട്ടാന്‍ വാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maarivillin

Additional Info

അനുബന്ധവർത്തമാനം