കൺഫ്യൂഷൻ തീർക്കണമേ

പച്ചക്കിളി പവിഴപാൽ വർണ്ണമൊത്ത പല കൊച്ചുങ്ങളഞ്ചെണ്ണം
നില്പാണു ശംഭോ
അതിലൊന്നിലടിയന്റെ വധുവുണ്ടതേത്
ഈ നരകത്തിൽ നിന്നൊന്ന് കര കേറ്റ് ശംഭോ
ശംഭോ....ശംഭോ ശംഭോ.....ശംഭോ

കൺഫ്യൂഷൻ തീർക്കണമേ
എന്റെ കൺഫ്യൂഷൻ തീർക്കണമേ(2)
തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
സങ്കടമീവിധമെന്തിനു തന്നത് സാംബസദാശിവനേ(2‌)
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ (2)[കൺഫ്യൂഷൻ..)

ഫാമിൽ പൈക്കളില്ല ലോണിൽ ബാക്കിയില്ല ബാങ്കിൽ ക്യാഷടച്ചില്ല
മേലേ നീലനിറം താഴെ കുണ്ടു കുഴി മുന്നിൽ മൂകം നരകം
ച്ഛീ നോട്ടി...
കലികാലം തീരാൻ കല്യാണം വേണം
അലിവോടെ കനിയേണം നീയെൻ ശംഭോ (2)
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ (2)[കൺഫ്യൂഷൻ..)
നിധപമഗമപ നിധപമഗമപ നിധപമഗമപ ഗമപ

എല്ലാം മായ തന്നെ മായാലീല തന്നെ അന്നദാന പ്രഭുവേ
സർപ്പം പോലെ നിന്റെ മെയ്യിൽ ചുറ്റി എന്നെ കാത്തിടേണം വിഭുവേ
ഓ കെ
നീയൊന്നു വന്നാൽ വരമൊന്നു തന്നാൽ
തീരാത്ത ദുരിതങ്ങൾ തീരും ശംഭോ(2)
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ (2)[കൺഫ്യൂഷൻ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Confusion

Additional Info

അനുബന്ധവർത്തമാനം