പുള്ളിമാൻ കിടാവേ - D2

പുള്ളിമാൻ കിടാവേ
സ്വർണ്ണമത്സ്യകന്യകേ
തിങ്കളേ താരകങ്ങളേ വരൂ
പൂക്കളേ കൂട്ടുചേരുവാൻ വരൂ
(പുള്ളിമാൻ...)

സ്വർഗ്ഗമായ് ഒരുങ്ങി നില്പു തീരം
സ്വപ്നലോകമായ് വസന്തയാമം 
സ്നേഹവർണ്ണമേ പ്രണയഹംസമേ
ഒത്തുചേരുവാൻ നേരമായിതാ കാലമായിതാ...
പാവുമുണ്ടു ചുറ്റിക്കൊണ്ടു തോഴിമാരണിഞ്ഞൊരുങ്ങി 
കേരളശ്രീ ദേവിയാളേ ചാരെ വന്നാലും
(പുള്ളിമാൻ...)
സാസസ ഗമപാ ഗമ രിമഗരിസാ രിനി
സാസസ ഗമപാ ഗമ രിമഗരിസാ

പതനുരഞ്ഞു പകൽ മയങ്ങിവീണു
നഗരസന്ധ്യ ദീപജാലമേന്തി 
നൃത്തലോലമായ് രാജവീഥികൾ
പ്രേമമന്ത്രമായ് രാഗധാരകൾ
യാമിനീ വരൂ...
എത്ര കാലമായ് കാത്തിരുന്നു നാം
ആത്മസൗഹൃദം പങ്കു വെയ്ക്കുവാൻ 
(പുള്ളിമാൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pulliman kidaave -D2

Additional Info

Year: 
1999

അനുബന്ധവർത്തമാനം