ശിവദം ശിവനാമം - D2

ആ....
ശിവദം ശിവനാമം 
ശ്രീപാര്‍വ്വതീശ്വരനാമം
ശുഭദം ശിവചരിതം പാപഹരം
നന്ദിമൃദംഗനിനാദതരംഗിത
കൈലാസേശ്വരനാമം
ശിവദം ശിവനാമം 
ശ്രീപാര്‍വ്വതീശ്വരനാമം

സഫലമീ ജീവിതം പ്രേമപൂര്‍‌ണ്ണം
പാര്‍വ്വതീലോല നിന്‍ കരുണയാലേ
തിരുജടയ്ക്കുള്ളിലിളകിയുണരുന്നു
ലോകധാത്രിയാം ശിവഗംഗ
ലയമുണര്‍ത്തുന്നു സ്വരമുയര്‍ത്തുന്നു തുടിയ്ക്കുമുഷസ്സില്‍ നഭസ്സിലുയര്‍ന്നു
മൃഗമദതിലകിത സുരജനമഖിലം
ശിവദമമൃതനടന ധിരന തില്ലാനാ ആ..
ശിവദം ശിവനാമം 
ശ്രീപാര്‍വ്വതീശ്വരനാമം

സഫലമായ് ജീവിതം രാഗലോലം ആ..
സഫലമായ് ജീവിതം രാഗലോലം
കാവ്യകല്ലോലിനീ തീരഭൂവില്‍
ഹൃദയമുന്മാദലഹരി നുകരുന്നു
തരളമുയരുന്നു തില്ലാനാ
പ്രണയകല്ലോലമിളകി മറയുന്നു 
വസന്ത സുഗന്ധ തരംഗ രജനിയില്‍
കവിതകളൊഴുകും മദഭരനിമികളില്‍ ശിവദമമൃതനടന ധിരന തില്ലാനാ ആ..

ശിവദം ശിവനാമം 
ശ്രീപാര്‍വ്വതീശ്വരനാമം
ശുഭദം ശിവചരിതം പാപഹരം
നന്ദിമൃദംഗനിനാദതരംഗിത
കൈലാസേശ്വരനാമം
ശിവദം ശിവനാമം 
ശ്രീപാര്‍വ്വതീശ്വരനാമം
ആ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sivadam Sivanaamam - D2

Additional Info

Year: 
1999

അനുബന്ധവർത്തമാനം