ചന്ദനത്തിൻ ഗന്ധമോലും
ചന്ദനത്തിൻ ഗന്ധമോലും
സാന്ധ്യയാമം പൂക്കവേ
കാത്തിരിപ്പൂ പാദസംഗമം
കാതിലോർത്തു ഞാൻ കാതരേ
ചന്ദനത്തിൻ ഗന്ധമോലും
സാന്ധ്യയാമം പൂക്കവേ
അലകളെന്തോ ചൊല്ലുമ്പോൾ
ആറ്റുവഞ്ചി കരഞ്ഞൂ
മൊഴികളിടറി മനവുമുരുകി
ഇവിടെ ഞാനും കാത്തുനിൽപ്പൂ
ചന്ദനത്തിൻ ഗന്ധമോലും
സാന്ധ്യയാമം പൂക്കവേ
ചന്ദനത്തിൻ ഗന്ധമോലും
സാന്ധ്യയാമം...
നീരൊലിയാറ്റിൻ തീരങ്ങൾ
നീരവമധുരസ്മൃതിയല്ലേ
അമലേ വരില്ലേ അരുവി പാടും
ഹൃദയരാഗം നീ കേൾക്കില്ലേ
അമലേ വരില്ലേ അരുവി പാടും
ഹൃദയരാഗം നീ കേൾക്കില്ലേ
ചന്ദനത്തിൻ ഗന്ധമോലും
സാന്ധ്യയാമം പൂക്കവേ
കാത്തിരിപ്പൂ പാദസംഗമം
കാതിലോർത്തു ഞാൻ കാതരേ
ചന്ദനത്തിൻ ഗന്ധമോലും
സാന്ധ്യയാമം പൂക്കവേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chandanathin gandhamolum
Additional Info
Year:
1997
ഗാനശാഖ: