നിമിഷദലങ്ങളിൽ നീ

നിമിഷദലങ്ങളിൽ നീ മാത്രം
ഇടറും നൊമ്പരമായി
ഇനിയെന്റെ ഈണങ്ങളിൽ
വിടചൊല്ലും വേദനയായ്
വിടചൊല്ലും വേദനയായ്
നിമിഷദലങ്ങളിൽ നീ മാത്രം

താന്നിമരവും തളിരും
നാമന്നു കോർത്ത കിനാവും
തേടുന്നു നിന്നെ ആരാധിക്കാൻ
ചാരത്തണയാത്തതെന്തേ
ചാരത്തണയാത്തതെന്തേ
(നിമിഷ...)

പഞ്ചമി തീർത്ത പൊൻതോണി
പാഴ്ക്കിനാവിൽ ചിതറുമ്പോൾ
നീല തുളസി ഗന്ധം മാഞ്ഞു
നീയോ നിഴലായി മാറി
നീയോ നിഴലായി മാറി
(നിമിഷ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nimishadalangalil

Additional Info

Year: 
1997

അനുബന്ധവർത്തമാനം