കതിരോലത്തുമ്പി - F

കതിരോലത്തുമ്പീ കളിവീണക്കമ്പീ
കതിരോലത്തുമ്പീ കളിവീണക്കമ്പീ
എവിടെ നിൻ ഗാനം ഇനിയെന്തേ നാണം
പാതിരാപ്പൂവുപോൽ നീയെന്തേ തുള്ളാത്തൂ
ഈണം മറന്നുവോ
(കതിരോല...)

ജാലകങ്ങളെല്ലാം നീ തുറന്നുവോ
താരകങ്ങൾ നിന്നെ കണ്ണെറിഞ്ഞുവോ
സ്നേഹനൊമ്പരം നീയറിഞ്ഞുവോ
ജീവതന്ത്രികൾ പൂത്തുലഞ്ഞുവോ
ഏതു പേരിൽ എന്റെ നാവിൽ
തേൻ പുരട്ടി നീ
(കതിരോല...)

പൂനിലാവ് മെല്ലെ പായ് വിരിച്ചുവോ
ചാമരങ്ങൾ വീശാൻ കാറ്റു വന്നുവോ
വീണപൂക്കളിൽ നീയുറങ്ങിയോ
പ്രാണഹർഷവും പങ്കു വെച്ചുവോ
ഏതുനാളിൽ എന്റെ ഉള്ളിൽ കൂടുകൂട്ടി നീ
(കതിരോല...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kathirolathumbi - F

Additional Info

Year: 
1997

അനുബന്ധവർത്തമാനം