നിറദീപമായ് ഇതൾചൂടുവാൻ

നിറദീപമായ് ഇതൾചൂടുവാൻ
ഇനിയെന്റെ ഇടനെഞ്ചിലുണരാവു നീ
ശ്രുതിതേടുമെൻ മണിവീണയായ്
കനവിന്റെ കുളുർമഞ്ഞിലലിയാവു നീ
നിറദീപമായ്....ആ...

പാൽനുരവിരിയും ചിരിയുടെ പൗർണ്ണമിയഴകിൽ
മനമൊരു പാതിരമലരായ് 
മലരിലെ മാദകമധുവായ് 
ആലോലം താലോലം പാടാം ഓ...
ആനന്ദം നാം തമ്മിൽ തേടാം
നനയും മണൽവിരിയിൽ 
നിഴൽപിണയും മൃദുസായംസന്ധ്യയായ്
നിറദീപമായ് ഇതൾചൂടുവാൻ
ഇനിയെന്റെ ഇടനെഞ്ചിലുണരാവു നീ
നിറദീപമായ്....ആ...

കാൽത്തളയണിയും തിരയുടെ 
കമ്പിളി പൊതിയാം
കുളിരിടുമോർമ്മകളുതിരും 
പുതുപുതു ചിപ്പികൾ തിരയാം
നീ പാടും ശ്രീരാഗം തൂവും
നീരോളം തൂമെയ്യിൽ ചാർത്താം ഓ...
അലിയാം അലഞൊറിയാം 
ഇനിയൊഴുകാം നറുപൂന്തേൻ തുള്ളിയായ്

നിറദീപമായ് ഇതൾചൂടുവാൻ
ഇനിയെന്റെ ഇടനെഞ്ചിലുണരാവു നീ
ശ്രുതിതേടുമെൻ മണിവീണയായ്
കനവിന്റെ കുളുർമഞ്ഞിലലിയാവു നീ
നിറദീപമായ്....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Niradeepamai ithal chooduvaan

Additional Info

Year: 
1995

അനുബന്ധവർത്തമാനം