ഉസ്താദ്
തന്റെ അധോലോകജീവിതം അവസാനിപ്പിച്ച് സഹോദരിയോടൊപ്പം ജീവിക്കാൻ തീരുമാനിച്ച പരമേശ്വരന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങൾ.
Actors & Characters
Actors | Character |
---|---|
പരമേശ്വരൻ, ഉസ്താദ് | |
പദ്മജ | |
നന്ദൻ | |
ഗിരി | |
ക്ഷമ | |
കുഞ്ഞിപ്പാലു | |
വർഷ വർമ്മ | |
കോളിയോട് ശേഖരൻ | |
സേതു | |
അഡ്വക്കേറ്റ് വർഗീസ് | |
യൂസഫ് ഷാ | |
അമീർ | |
കമ്മീഷണർ | |
സ്വാമി | |
സുലൈമാൻ | |
അബു അലി | |
സറീന | |
നർത്തകി | |
നർത്തകൻ | |
ഫൈസൽ | |
അംബിക | |
രാജി | |
ദേവകിയമ്മ | |
ഇറാനി | |
ക്ഷമയുടെ അമ്മ ഭാരതി | |
ക്ഷമയുടെ അമ്മാവൻ | |
തമ്പി | |
വർഷ വർമ്മയുടെ അമ്മ | |
Main Crew
കഥ സംഗ്രഹം
മുംബൈയിലെ അധോലോക നായകനായ ഉസ്താദ് എന്നറിയപ്പെട്ട പരമേശ്വരൻ എല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചതിന്റെ ഭാഗമായി ബിസിനസ് പാർട്ണറായ യൂസഫ് ഷായോട് തന്റെ ഓഹരി പിൻവലിക്കണമെന്ന കാര്യം അറിയിക്കുന്നു. എന്നാൽ ഒന്നും നൽകാൻ തയ്യാറാകാതിരുന്ന യൂസഫ് ഷായിൽ നിന്നും ബലപ്രയോഗത്തിലൂടെ തന്റെ ഓഹരി കൈപ്പറ്റിയ പരമേശ്വരൻ അതോടെ യൂസഫിന്റെ ശത്രുവായി മാറുന്നു.
നാട്ടിലെത്തിയ പരമേശ്വരൻ ഒരു സാധാരണ ബിസിനസുകാരനായും സഹോദരി പത്മജയുടെ പ്രിയപ്പെട്ട ജ്യേഷ്ഠനായും ജീവിക്കുകയും ശേഖരൻ എന്ന വ്യവസായിയുടെ മകൻ നന്ദനോടുള്ള പത്മജയുടെ പ്രണയമറിഞ്ഞ് അവരുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്യുന്നു.
ശേഖരന്റെ മരുമകനും വ്യവസായ പ്രമുഖനുമായ തമ്പിയുടെ കുബുദ്ധി ശേഖരന് ഭീമമായ കടബാധ്യതയുണ്ടാക്കുകയും അച്ഛനെ സഹായിക്കാനെന്ന വ്യാജേന പത്മജയിൽ നിന്നും തമ്പി സ്വത്തുക്കൾ എഴുതി വാങ്ങുകയും ചെയ്യുന്നു. പിന്നീട് പത്മജയെയും നന്ദനെയും തമ്പി കള്ളക്കേസിൽ അറസ്റ്റ് ചെയ്യിച്ചതോടെ പ്രകോപിതനായ പരമേശ്വരൻ തമ്പിയെ കീഴ്പ്പെടുത്തുകയും സത്യം തെളിയിക്കുകയും ചെയ്യുന്നു. തമ്പിയുടെയും യുസഫിന്റെയും പ്രതികാരനടപടികളെയെല്ലാം ചെറുത്ത അയാൾ തന്റെ സഹോദരിയുടെ ജീവന് യൂസഫ് ഭീഷണിയാകുമെന്നറിഞ്ഞതോടെ യൂസഫിനെ ഇല്ലായ്മ ചെയ്യാൻ തീരുമാനിക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|