സുനിൽ ഗുരുവായൂർ

Sunil Guruvayoor

ഒട്ടേറെ ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നിശ്ചലഛായഗ്രഹകൻ. ഗുരുവായൂർ നെന്മിന പണ്ടിരിക്കൽ പരേതരായ കൃഷ്ണൻകുട്ടിയുടെയും കാളമ്മുവിന്റെയും മകൻ സിദ്ധാർഥനാണ് മലയാള സിനിമയിലെ സ്റ്റിൽ ഫൊട്ടൊഗ്രഫി കയ്യടക്കിയ സുനിൽ ഗുരുവായൂർ ആയി മാറിയത്. വൈശാലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി.. പിന്നീട് ഭരതന്റെയും സത്യൻ അന്തിക്കാടിന്റെയും ഷാജി കൈലാസിന്റെയും തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങളിൽ പ്രവർത്തിച്ചു. ഒരിടവേളക്ക് ശേഷം നാട്ടുരാജാവ്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ ചിത്രങ്ങളിലൂടെ തിരിച്ചെത്തി. ഷാജി കൈലാസ് സംവിധാനം ചെയ്ത സിംഹാസനം ആയിരുന്നു അവസാന ചിത്രം. അസുഖബാധിതനായി സിനിമയിൽ നിന്ന് അകന്ന് നിന്നിരുന്ന സുനിൽ, 2021 ഡിസംബർ 21 ന് നിര്യാതനായി.