സുഗീത്

Sugeeth

ചലച്ചിത്ര സംവിധായകൻ. 1978 ജൂൺ 23 ന് ജനിച്ചു. 2002 ൽ പുത്തൂരം പുത്രി ഉണ്ണിയാർച്ച എന്ന സിനിമയിൽ സംവിധായകൻ പി ജി വിശ്വംഭരന്റെ സംവിധാന സഹായിയായിട്ടാണ് ചലച്ചിത്രരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. അതിനുശേഷം സംവിധായകൻ കമലിന്റെ സംവിധാന സഹായിയായി സ്വപ്നക്കൂട്,കറുത്തപക്ഷികൾ... തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചു. 2012 ൽ കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവരെ നായകന്മാരാക്കി ഓർഡിനറി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സുഗീത് സ്വതന്ത്ര സംവിധായകനായി. തുടർന്ന് 3ഡോട്സ്, ശിക്കാരി ശംഭു, എന്നിവയുൾപ്പെടെ എട്ട് സിനിമകൾ സുഗീത് സംവിധാനം ചെയ്തു.

സുഗീതിന്റെ ഭാര്യ സരിത. മക്കൾ ശിവാനി,ദേവനാരായണൻ.