ശ്യാം ശീതൾ
1986 മെയ് 25 -ന് എറണാംകുളം ജില്ലയിലെ പറവൂർ തോണിക്കാവിൽ ജനിച്ചു. അച്ഛൻ പുഷ്ക്കരൻ. രണ്ട് അമ്മമാർ റസിയ പുഷ്ക്കരൻ, സലില പുഷ്ക്കരൻ. ശ്രീ നാരായണ ഹയർ സെക്കന്റരി സ്ക്കൂളിലായിരുന്നു ശ്യാമിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം പോണ്ടിച്ചേരി മഹാത്മാഗാന്ധി മെഡിക്കൽ കോളേജിൽ നിന്നും നേഴ്സിംഗിൽ ബിരുദം നേടി.
2003 -ൽ സഞ്ചാരം എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് ശ്യാം ചലച്ചിത്രമേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് നേർക്കു നേരെ എന്ന സിനിമയിലും അഭിനയിച്ചു അതിനുശേഷം ഡ്യൂപ്ലിക്കേറ്റ്, ഒന്നും മിണ്ടാതെ, ഓർഡിനറി, മധുരനാരങ്ങ എന്നീ സിനിമകളുടെ അസിസ്റ്റന്റ് സംവിധായകനായി പ്രവർത്തിച്ചു. 2018 -ൽ ശ്യാം കിനാവള്ളി എന്ന ചിത്രത്തിന് തിരക്കഥ രചിച്ചു. 'Yes, I am the Change' എന്ന സോഷ്യൽ ഫിലിം മെയ്ക്കിംഗ് ചലഞ്ചിൽ ശ്യാം സംവിധാനം ചെയ്ത ഷോർട്ട് ഫിലിം "കൊക്കൂൺ" ഒന്നാം സമ്മാനം നേടിയിട്ടുണ്ട്.
ശ്യാമിന്റെ ഭാര്യയുടെ പേര് ശ്രീക്കുട്ടി ശ്യാം.