തമ്പി കണ്ണന്താനം

Thampi Kannanthanam

സംവിധായകനും നിർമ്മാതാവും അഭിനേതാവുമായ തമ്പി കണ്ണന്താനം. കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയാണ് സ്വദേശം. കോട്ടയം എം സി സെമിനാരി ഹയർ സെക്കന്ററി സ്ക്കൂളിലും സെന്റ് ഡോമനിക് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ തമ്പി കണ്ണന്താനം 1983 ൽ താവളം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംവിധാനത്തേക്കുള്ള തുടക്കം. പതിനഞ്ചിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. രാജാവിന്റെ മകൻ, ഇന്ദ്രജാലം, വഴിയോരക്കാഴ്ചകൾ, നാടോടി,ഭൂമിയിലെ രാജാക്കന്മാർ, മാന്ത്രികം തുടങ്ങിയവ പ്രശസ്തമായ ചിത്രങ്ങൾ. 5 ചിത്രങ്ങൾ നിർമ്മിക്കുകയും, 3 ചിത്രത്തിന് തിരക്കഥ നിർവഹിക്കുകയും ഏതാനും ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2001 ൽ ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത് എന്നൊരു ഹിന്ദി ചിത്രവും സംവിധാനം ചെയ്തിരുന്നു.  2004 ൽ റിലീസായ ഫ്രീഡം എന്ന ചിത്രമാണ് അവസാനം സംവിധാനം ചെയ്ത ചിത്രം.
കാഞ്ഞിരപ്പള്ളി കണ്ണന്താനത്തു കുടുംബത്തിൽ ബേബി, തങ്കമ്മ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ കുഞ്ഞുമോൾ, മക്കൾ ഐശ്വര്യ, എയ്ഞ്ചൽ .
കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലായിരിക്കെ 2018 ഒക്റ്റോബർ 2 ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് തമ്പി കണ്ണന്താനം നിര്യാതനായി...