പുതിയ കരുക്കൾ
സമ്പന്നനും മദ്ധ്യവയസ്കനുമായ ഭർത്താവിനോടൊപ്പം കഴിയുന്ന യുവതിയോട് പ്രതികാരം ചെയ്യാൻ മുൻകുറ്റവാളിയായ കാമുകനെത്തുന്നു. എന്നാൽ അപ്രതീക്ഷതമായ ഒരു കൊലയെത്തുടർന്ന് അവർ രണ്ടുപേരും സംശയത്തിൻ്റെ നിഴലിലാകുന്നു.
Actors & Characters
Actors | Character |
---|---|
വിനോദ് | |
ശ്രീദേവി | |
ഡോ തോമസ് കുര്യൻ | |
ഉദയവർമ്മ | |
ജഗദീഷ് | |
Main Crew
കഥ സംഗ്രഹം
സംവിധായകൻ എ റ്റി ജോയ് ആണ് സ്റ്റിൽസ് എടുത്തിരിക്കുന്നത്.
സമ്പന്നനായ എസ്റ്റേറ്റുടമയും മദ്ധ്യവയസ്കനുമായ ഉദയ വർമ്മ ഭാര്യയായ ശ്രീദേവിയോടൊപ്പം തൻ്റെ ബംഗ്ലാവിൽ താമസിക്കുന്നു. അവരുടെ വിശ്വസ്തനായ മാനേജരാണ് ജഗദീഷ്. സഹായത്തിന് ഡ്രൈവർ രാജപ്പനും വേലക്കാരിയുമുണ്ട്. വർമ്മയുടെ കുടുംബ സുഹൃത്തായ ഡോ.തോമസ് കുര്യനും അദ്ദേഹത്തിൻ്റെ കൊച്ചുമകളും വർമ്മയുടെ കുടുംബവുമായി തികഞ്ഞ അടുപ്പത്തിലാണ്. ശ്രീദേവിക്ക് കുസൃതിക്കാരിയായ കുഞ്ഞിനോട് വലിയ വാത്സല്യമാണ്.
ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിനോദ് എന്ന യുവാവ് ആ നാട്ടിലെത്തുന്നു. ശ്രീദേവിയുടെ മുൻ കാമുകനായ അയാൾ അവളെക്കയറിപ്പിടിച്ച റോബർട്ട് എന്ന ഗുണ്ടയെ ആക്രമിച്ചതിനാണ് ജയിലിൽ ആയത്. താൻ ജയിൽ ശിക്ഷ കഴിഞ്ഞു വരുന്നതു കാത്തിരിക്കാതെ വർമ്മയെ വിവാഹം കഴിച്ച ശ്രീദേവിയോട് അയാൾക്ക് തീരാത്ത പകയുണ്ട്. അവളെ വകവരുത്തുകയാണ് അയാളുടെ ലക്ഷ്യം.
ശ്രീദേവിയെ തിരക്കി അയാൾ പല തവണ വിനോദ് അവളുടെ ബംഗ്ലാവിലെത്തുകയും ഫോൺ വഴി ശല്യപ്പെടുത്തുകയും ചെയ്യുന്നു. അതോടെ സമാധാനപൂർണ്ണമായ ശ്രീദേവിയുടെ ജീവിതം താറുമാറാകുന്നു. അതിനിടെ തൻ്റെ കുഞ്ഞിനെപ്പറ്റി അയാൾ അന്വേഷിച്ചത് അവളെ കൂടുതൽ അസ്വസ്ഥയാക്കുന്നു.
ന്യൂ ഇയർ പാർട്ടിക്കായി വർമ്മ ഡോക്ടറെ വീട്ടിലേക്ക് ക്ഷണിക്കുന്നു. അതേ സമയം, താൻ ന്യൂ ഇയർ രാത്രിയിൽ അവിടെത്തുമെന്ന് ശ്രീദേവിയെ വിനോദ് ഭീഷണിപ്പെടുത്തുന്നു. രാത്രി ഡോ.കുര്യൻ ബംഗ്ലാവിലെത്തുന്നു. പിറകെ ബംഗ്ലാവിൽ അതിക്രമിച്ചു കയറിയ വിനോദ് ശ്രീദേവിയെ കൊല്ലാനായി പിടികൂടുന്നു. പെട്ടെന്ന് വെടിയൊച്ച കേൾക്കുന്നു. ഓടിയെത്തുന്ന വിനോദും കാണുന്നത് തലയ്ക്ക് തോമസ് കുര്യൻ്റെ വെടിയേറ്റ് വർമ്മ പിടഞ്ഞു മരിക്കുന്നതാണ്. വിവരം തത്ക്കാലം പോലീസിനെ അറിയിക്കരുതെന്നും തൻ്റെ കൊച്ചുമകൾ വിനോദിൻ്റെയും ശ്രീദേവിയുടെയും മകളാണെന്നും പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ മകളെ ജീവനോടെ കാണില്ലെന്നും അയാൾ ഭീഷണിപ്പെടുത്തുന്നു. ഡോക്ടർ പറഞ്ഞതനുസരിച്ച്, വിനോദും ശ്രീദേവിയും വർമ്മ സ്വയം വെടിവെച്ചതായി തോന്നിപ്പിക്കുന്ന രീതിയിൽ ബെഡ് റൂമിലും മറ്റും തെളിവുകൾ ഉണ്ടാക്കുന്നു. ന്യൂ ഇയർ ആഘോഷിക്കുന്നവർ പടക്കം പൊട്ടിക്കുന്ന ശബ്ദത്തിനിടയിൽ മേനോൻ വെടിവച്ചത് താൻ കേട്ടില്ലെന്ന് ശ്രീദേവി പോലീസിന് മൊഴി നല്കുന്നു. പോലീസും തത്ക്കാലം അതു വിശ്വസിക്കുന്നു. എങ്കിലും പോലീസ് ഇൻസ്പെക്ടർക്ക് വർമ്മയുടെ മരണം കൊലപാതകമാണോ എന്നു സംശയമുണ്ട്. ഇതിനിടെ, തൻ്റെ അച്ഛൻ കാലു പിടിച്ചു പറഞ്ഞതുകൊണ്ടും അനിയത്തിമാരുടെ ഭാവി ഓർത്തുമാണ് താൻ വർമ്മയുമായുള്ള വിവാഹത്തിന് മുതിർന്നതെന്ന് ശ്രീദേവി വിനോദിനോടു പറയുന്നു. താൻ പ്രസവിച്ച കുഞ്ഞിനെ ലീലാമ്മ എന്ന സിസ്റ്ററിനെ ഏല്പിച്ചിരുന്നതായും അവൾ വെളിപ്പെടുത്തുന്നു. കാര്യങ്ങളറിഞ്ഞതോടെ ശ്രീദേവിയോടുള്ള വിനോദിൻ്റെ വിരോധം അലിവിനും കരുതലിനും വഴിമാറുന്നു.
ഇതിനിടയിൽ റോബർട്ട് ജഗദീഷിനെ കാണാനെത്തുന്നു. അയാൾ പറഞ്ഞ് ശ്രീദേവിയും വിനോദും തമ്മിലുള്ള പഴയ ബന്ധത്തിൻ്റെ കഥ ജഗദീഷ് അറിയുന്നു. വിനോദിനോട് പ്രതികാരം ചെയ്യാൻ തൻ്റെ കൂടെ നില്ക്കാൻ അയാൾ ജഗദീഷിനോട് പറയുന്നു. അവർ പോലീസിനെ സമീപിച്ച്, വർമ്മയുടെ മരണത്തിൽ വിനോദിനെ സംശയമുണ്ടെന്നു പറയുന്നു. തുടർന്ന്, പൊലീസ് വർമ്മയുടെ ഡ്രൈവറെ ചോദ്യം ചെയ്യുന്നു. ഒന്നുരണ്ടു തവണ വിനോദ് ശ്രീദേവിയെത്തിരക്കി ബംഗ്ലാവിൽ എത്തിയിരുന്നു എന്നയാൾ മൊഴി നല്കുന്നു. പോലീസ് വിനോദിനെ അറസ്റ്റ് ചെയ്യുന്നു. ഡോ.കുര്യനെ ക്കാണുന്ന ശ്രീദേവി, നിരപരാധിയായ വിനോദിനെ കുടുക്കിയതിൻ്റെയും തൻ്റെ മകളെ തടങ്കലിൽ വയ്ക്കുന്നതിൻ്റെയും പേരിൽ അയാളോട് തട്ടിക്കയറുന്നു. താൻ വർമ്മയെ കൊന്നതിൻ്റെ യഥാർത്ഥ കാരണം ഡോക്ടർ വെളിപ്പെടുത്തുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ചമയം
Video & Shooting
സംഗീത വിഭാഗം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
മഞ്ഞും മധുമാരിയും |
പൂവച്ചൽ ഖാദർ | എസ് പി വെങ്കടേഷ് | കെ ജെ യേശുദാസ് |
2 |
മഞ്ഞും മധുമാരിയും (f) |
പൂവച്ചൽ ഖാദർ | എസ് പി വെങ്കടേഷ് | കെ എസ് ചിത്ര, കോറസ് |