മഞ്ഞും മധുമാരിയും (f)

ധുംതന ..ധുംതന ..ധുംതന ..ധുംതന..
തനനം ..തനനം..തനനം തകധിമി ..
ധുംതനനം ..ധീംതനനം  (2)
സനിസരിസനിസ ..സനിസരിസനിസ
സനിസരിസരിഗമ  പധസരി സനിധപ
സനിസരിസനിസ സനിസരിസനിസ
സനിസരിസരിഗമ പമഗരി സനിധപ
സനിസ ..സനിസ ..സനിസ ..

മഞ്ഞും മധുമാരിയും തൂകും വെൺമേഘമേ
നളിനവനം പൂകും രാജഹംസമേ..
അഴകെഴും നാളിൽ അവനിയിൽ വന്നു
വിണ്ണിൽ നിന്നെല്ലാം കൊണ്ടു നീ വന്നു
മഞ്ഞും മധുമാരിയും തൂകും വെൺമേഘമേ
നളിനവനം പൂകും രാജഹംസമേ..
ലല്ലല്ലാ ലല്ലല്ലാ ..ലാലാ ലാലാലാ
ലല്ലല്ലാ ലല്ലല്ലാ..ലലലാ ലലലാലാ

സ്വർണ്ണമയിലാടും.. കുന്നുകളിൽ മാനം 
താരിടും നേരം (2)
താഴ്‌വരയിൽ പൂമരങ്ങൾ.. ചാമരങ്ങൾ വീശുന്നു
തേൻ മൊഴിയായ് തെന്നലിന്നെൻ ഓമനയെ വാഴ്ത്തുന്നു

മഞ്ഞും മധുമാരിയും തൂകും വെൺമേഘമേ
നളിനവനം പൂകും രാജഹംസമേ..
ആ ..ആ

പുഞ്ചിരിതൻ നാളം.. പാലൊളികൾ  നീളെ
പെയ്തിടും നേരം (2)
പാടിവരും കാട്ടരുവി.. പാദസരം മീട്ടുന്നു
പൊന്നലകൾ ഉമ്മനൽകി നന്മയെന്നും നേരുന്നു

മഞ്ഞും മധുമാരിയും തൂകും വെൺമേഘമേ
നളിനവനം പൂകും രാജഹംസമേ..
അഴകെഴും നാളിൽ അവനിയിൽ വന്നു
വിണ്ണിൽ നിന്നെല്ലാം കൊണ്ടു നീ വന്നു
ലാല്ലാലാലലാ ..ലാലലാലാ ...ആ ..ഉം ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
manju madhumariyum

Additional Info

Year: 
1989

അനുബന്ധവർത്തമാനം