മഞ്ഞും മധുമാരിയും
മഞ്ഞും മധുമാരിയും തൂകും വെൺ മേഘമേ
നളിന വനം പൂകി മെല്ലെ മറയും ഹംസമേ
അറിയില്ലേയെന്നെ മറന്നുവോ നീ
തരികില്ലേ അല്ലി മലരിനെ നീ
മോഹമയിലാടും പ്രേമ മലർ വാടം പൂത്തൊരു കാലം (2)
താരുതിരും താഴ്വരയിൽ താലമേന്തി വന്നു നീ
പൂമിഴിയാൾ എന്നുള്ളിൽ തേൻ പൊഴിച്ചു പിന്നെ നീ (മഞ്ഞും...)
നീല നിഴൽ മൂടും മൗന തടമാകേ നിൻ മുഖം മാത്രം (2)
പൗർണ്ണമിയിൽ വന്നുദിപ്പൂ എന്നും എന്റെ ജീവനിൽ
പോരുകില്ലേ തേങ്ങലുകൾ തെന്നലാകും വേളയിൽ (മഞ്ഞും..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Manjum Madhumaariyum
Additional Info
ഗാനശാഖ: