ലാലു അലക്സ്
മലയാള ചലച്ചിത്രനടൻ. 1954 മാർച്ച് 26ന് കോട്ടയം ജില്ലയിലെ മുവ്വാറ്റുപുഴ താലൂക്കിലെ പിറവത്ത് ജനിച്ചു. അച്ഛൻ അലക്സ്, അമ്മ ലിസി. ഈ ഗാനം മറക്കുമോ എന്ന പ്രേംനസീർ നായകനായ ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട വേഷം ചെയ്തുകൊണ്ട് 1978 ലാണ് ലാലു അലക്സ് സിനിമാഭിനയം തുടങ്ങുന്നത്. തുടർന്ന് ശ്രീകുമാരൻ തമ്പി, ഐ വി ശശി, ബാലചന്ദ്രമേനോൻ എന്നിവരുടെയൊക്കെ ചിത്രങ്ങളിൽ ലാലു അലക്സ് നല്ല വേഷങ്ങൾ ചെയ്തു. 1980 -90 കാലത്ത് ലാലു അലക്സ് കൂടുതലും വില്ലൻ വേഷങ്ങളാണ് ചെയ്തത്.
വില്ലൻ വേഷങ്ങളിൽ നിന്നും അദ്ദേഹം കാരക്ടർ റോളുകളിലേയ്ക്കും, പിന്നീട് കോമഡി റോളുകളിലേയ്ക്കും മാറി. ലാലു അലക്സിന്റെ കോമഡി വേഷങ്ങൾ അദ്ദേഹത്തെ കൂടുതൽ പ്രേക്ഷക പ്രിയനാക്കിമാറ്റി. 250ൽ അധികം മലയാള സിനിമകളിൽ ലാലു അലക്സ് അഭിനയിച്ചിട്ടുണ്ട്. മൂന്നു തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2004- ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം മഞ്ഞുപോലൊരു പെൺകുട്ടിയിലെ അഭിനയത്തിന് ലാലു അലക്സിന് ലഭിച്ചു.
ലാലു അലക്സ് 1986- ലാണ് വിവാഹിതനായത്. ഭാര്യ- ബെറ്റി. മക്കൾ- ബെൻ ലാലു അലക്സ്,സെൻ ലാലുഅലക്സ്,സിയ ലാലുഅലക്സ്.