അഗസ്റ്റിൻ

Augustine
Date of Birth: 
Saturday, 30 July, 1955
Date of Death: 
Thursday, 14 November, 2013

മലയാള ചലച്ചിത്ര നടൻ.  നാടകങ്ങളിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ അഗസ്റ്റിൻ, 1955 ജൂലൈ 30ന് കുന്നുമ്പുറത്ത് മാത്യുവിന്റെയും, റോസിയുടെയും മകനായി കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ ആണ് ജനിച്ചത്.1975 ൽ പുറത്തിറങ്ങിയ തോമശ്ലീഹ ആയിരുന്നു ആദ്യ ചിത്രം. എന്നിരുന്നാലും ഗാന്ധിനഗർ സെക്കന്റ് സ്റ്റട്രീറ്റ് " എന്ന സിനിമയിലൂടെയാണ് അഗസ്റ്റിൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഏകലവ്യൻ, കമ്മീഷണർ, ദേവാസുരം, ആറാംതമ്പുരാൻ, കാഴ്ച്ച, കഥപറയുമ്പോൾ തുടങ്ങി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. അവയിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങളും, കോമഡിവേഷങ്ങളുമായിരുന്നു. മിഴിരണ്ടിലും എന്ന സിനിമയുടെ നിർമ്മാതാവുകൂടിയായിരുന്നു അഗസ്റ്റിൻ.
  2009 ൽ അസുഖത്തെ തുടർന്നു  കുറച്ചുകാലം അഭിനയരംഗത്തു നിന്നും വിട്ടു നിന്ന അദ്ദേഹം വീണ്ടും സിനിമയിൽ സജീവമായി വരുന്നതിനിടെയാണ് 2013  നവമ്പർ 14 -ന് മരണത്തിനു കീഴടങ്ങുന്നത്. കടൽ കടന്നൊരു മാത്തുക്കുട്ടി ആയിരുന്നു അഗസ്റ്റിൻ അവസാനമായി അഭിനയിച്ച സിനിമ.
ഹൻസമ്മയാണ് അദ്ദേഹത്തിന്റെ ഭാര്യ. ചലച്ചിത്ര താരം ആൻ അഗസ്റ്റിൻ, ജീത്തു എന്നിവർ മക്കളാണ്.