ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്
സേതുവിൻറെ(മോഹൻലാൽ) അഛനും അമ്മയും മരിച്ച ശേഷം തറവാടിന്റെ ഭരണം ചേച്ചിയുടെ ഭർത്താവിന്റെ കൈകളിലാവുന്നു. ജോലിയില്ലാത്ത സേതു ഒരു അധികപറ്റായി മാറിയതോടെ ചേച്ചിയുടെയും ഭർത്താവിന്റെയും ഭാവം മാറുന്നു. തറവാട് വിട്ടിറങ്ങിയ സേതു കൈയിലുള്ള പണം മുഴുവനും ഒരു ദുബായ് വിസയ്ക്ക് വേണ്ടി ചെലവാക്കിയെങ്കിലും എജന്റ് ചതിക്കുന്നു. ബോംബെയിൽ നിന്ന് തിരിച്ചെത്തിയ സേതു സുഹൃത്തായ മാധവനെ(ശ്രീനിവാസൻ) തേടി മാധവന്റെ വീട്ടിൽ എത്തുന്നു. അല്ലെങ്കിലേ ഞെരുങ്ങി കഴിയുന്ന മാധവന് സേതുവിനെക്കൂടെ സംരക്ഷിക്കാനുള്ള കരുത്തില്ലാത്തതിനാൽ എങ്ങനെയെങ്കിലും സേതുവിനെ ഒഴിവാക്കാൻ ശ്രമിക്കുന്നെങ്കിലും ഒന്നും ഫലിക്കുന്നില്ല. തുടർന്ന് മാധവൻ തന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന കോളനിയിൽ ഒരു ഗൂർഖയുടെ വേഷം കെട്ടിച്ച് സേതുവിനെ അവതരിപ്പിക്കുന്നു. "ഭീം സിംഗ് കാ ബേട്ടാ രാംസിങ്ങ്" ആയി സേതു കോളനിയിലെ ഗൂർഖ ആയി നിയമിക്കപ്പെടുന്നു.