നീന കുറുപ്പ്

Neena Kurup
നീന കുറുപ്പ്
Date of Birth: 
Wednesday, 3 May, 1967

മലയാള ചലച്ചിത്ര നടി. 1967 മെയ് 3 ന് അഡ്വക്കെറ്റ് വിക്ടർ വി ദാമോദറിന്റെയും രാധാ പദ്മന്റെയും മകളായി കോഴിക്കോട് ജനിച്ചു.  സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം നേടിയ നീന കുറുപ്പ് കോഴിക്കോട് പ്രൊവിഡൻസ് വിമൺസ് കോളേജിൽ നിന്നും ബിരുദം നേടി. ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് എന്ന സിനിമയിൽ ഒരു ഗാനരംഗത്തിൽ അഭിനയിച്ച നീനയെ സത്യൻ അന്തിക്കാട് തന്റെ അടുത്ത ചിത്രത്തിൽ നായികയാക്കി.

1987 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സിനിമയിൽ നീന നായികയായി അഭിനയിച്ചു.തുടർന്ന് എൺപതിലധികം മലയാള ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എൻഡ്രും ഇളമൈ എന്ന തമിഴ് സിനിമയിലും നീന അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ പരമ്പരകളിലും നീന കുറുപ്പ് അഭിനയിച്ചിട്ടുണ്ട്. സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു നീന കുറുപ്പ്. നിരവധി പരസ്യചിത്രങ്ങൾക്ക് മോഡലിംഗ് ചെയ്തിട്ടുണ്ട്.  

എറണാംകുളം സ്വദേശിയായ സുനിൽ കുമാറിനെയാണ് നീനകുറുപ്പ് വിവാഹം ചെയ്തത്. 2007 ൽ അവർ വിവാഹമോചിതരായി. നീനകുറുപ്പിന് ഒരു മകളുണ്ട്. പേര് പവിത്ര.